തിരുവനന്തപുരം: സര്‍വീസ് പെന്‍ഷന്‍കാരുടെ ചികില്‍സാ പദ്ധതി സംബന്ധിച്ച ശുപാര്‍ശയും ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിക്കാന്‍ ആവശ്യമായ നിര്‍ദേശം ശമ്പള കമ്മീഷനു നല്‍കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്കു കത്തയച്ചു.
സര്‍വീസ് പെഷന്‍കാര്‍ക്കു സൗജന്യ ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തണമെന്നതു പെന്‍ഷന്‍ സംഘടനകളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ്. 1995-96 കാലഘട്ടത്തില്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കായി വിശദമായ ഒരു ചികില്‍സാ പദ്ധതിക്കു രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍ പെന്‍ഷന്‍കാര്‍ക്കുള്ള സൗജന്യ ചികില്‍സാ പദ്ധതി ഒഴിവാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് പത്താം ശമ്പള കമ്മീഷന്‍ സമര്‍പ്പിക്കാന്‍ പോകുന്നത് എന്നാണ് അറിയുന്നത്.
ഇതു പെന്‍ഷന്‍ സമൂഹത്തെ ഒന്നാകെ ശങ്കയിലാഴ്ത്തിയിരിക്കുകയാണെന്നും സുധീരന്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post