മലപ്പുറം: നിലമ്പൂരില്‍ പാസഞ്ചര്‍ ട്രെയിനിന്റെ എയര്‍ ബ്രേക്ക് കുഴലുകള്‍ മുറിച്ചതില്‍ സംസ്‌ഥാന പൊലീസ് നടത്തുന്ന അന്വേഷണം തൃപ്‌തികരമാണെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍.സംസ്‌ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എന്‍ഐഎ അന്വേഷിക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റയില്‍വേ പൊലീസില്‍ നിന്ന് കേസന്വേഷണം ക്രൈം ബ്രാഞ്ച് ഇന്നലെ ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു.കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ എജന്‍സി(എന്‍ഐഎ) ഏറ്റെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ല. നിലമ്പൂരില്‍മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post