തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ ഇന്നു നിശബ്ദപ്രചാരണം നടക്കും. നിശബ്ദപ്രചാരണത്തിനുശേഷം ശനിയാഴ്ച അരുവിക്കര പോളിംഗ് ബൂത്തിലേക്കു നീങ്ങും. അര്‍ധസൈനിക വിഭാഗമുള്‍പ്പെടെ സുരക്ഷാസേനയെ മണ്ഡലത്തില്‍ വിന്യസിച്ചു കഴിഞ്ഞു.
അരവിക്കരയിലെ പരസ്യ പ്രചാരണം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനു അവസാനിച്ചിരുന്നു. മണ്ഡലത്തിലെ എട്ടു പഞ്ചായത്ത് കേന്ദ്രങ്ങളിലും ആവേശകരമായ കൊട്ടിക്കലാശം നടത്തിയാണ് മുന്നണികളും പാര്‍ട്ടികളും പരസ്യമായുള്ള പ്രചാരണം അവസാനിപ്പിച്ചത്.
അരുവിക്കരയില്‍ 1,84,223 വോട്ടര്‍മാരാണുള്ളത്. 154 ബൂത്തുകളില്‍ വോട്ടെടുപ്പു നടക്കും. 16 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. ഇവരുടെ പേരു കൂടാതെ നോട്ട യ്ക്കും വോട്ടിംഗ് യന്ത്രത്തില്‍ ബട്ടണ്‍ ഉണ്ടാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1,16,436 പേരും ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1,20,851 പേരുമാണു വോട്ടു രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ ചൊവ്വാഴ്ച തിരുവനന്തപുരം സംഗീത കോളജില്‍ നടക്കും.
Discussion about this post