തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജിനെ നിശ്ചയിച്ചിരിക്കുന്നതിനാല്‍ ജൂണ്‍ 29ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ ബി.പി.എ അഡ്മിഷന് മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍: ബി.പി.എ വോക്കല്‍ മ്യൂസിക് അഡ്മിഷന് ജൂലൈ ഒന്നിന് രാവിലെ 9.30നും വീണ, വയലിന്, മൃദംഗം, ഡാന്‍സ് അഡ്മിഷന് ജൂലൈ രണ്ടിന് രാവിലെ 9.30നും നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Discussion about this post