തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പോലീസ് ഇന്നു മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തി. അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കമായാണു പോലീസ് റൂട്ട് മാര്‍ച്ച് നടത്തിയത്. ബിഎസ്എഫ്, ബറ്റാലിയന്‍ വിഭാഗങ്ങളാണു മാര്‍ച്ച് നടത്തിയത്. വിതുര, ആര്യനാട്, അരുവിക്കര, ചെറ്റച്ചല്‍, പറണേ്ടാട്, വെള്ളനാട്, ചെറിയകൊണ്ണി, കുറ്റിച്ചല്‍, പൂവച്ചല്‍, വീരണകാവ് എന്നിവിടങ്ങളിലാണു പോലീസ് റൂട്ട് മാര്‍ച്ച് നടന്നത്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഷഹിന്‍ അഹമ്മദിന്റെ നേതൃത്വത്തിലാണ് അരുവിക്കരയില്‍ സുരക്ഷാ സന്നാഹം ഒരുക്കിയിരിക്കുന്നത്.
Discussion about this post