ന്യൂഡല്‍ഹി: ഐപിഎല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോദിയെ ഇന്ത്യയില്‍ എത്തിക്കുന്നതിനു കാലതാമസമെടുക്കുമെന്നു സൂചന. മോദിയെ വേഗത്തില്‍ ഇന്ത്യയില്‍ എത്തിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്‌ടെങ്കിലും അതിന്റെ നടപടിക്രമങ്ങള്‍ വൈകുമെന്നാണു സൂചന. മോദിയെ ഇന്ത്യയിലെത്തിക്കുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഇനിയും നടപടിക്രമങ്ങള്‍ ഏറെയുണ്‌ടെന്നാണു റിപ്പോര്‍ട്ടുകള്‍. കളളപ്പണക്കേസുമായി ബന്ധപ്പെട്ടു മോദിക്കെതിരെ ഇന്റര്‍പോള്‍ ഇതിനോടകം റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 17ഓളം കേസുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മോദിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇതില്‍ 2,200 കോടിയുടെ കളളപ്പണക്കേസാണു പ്രധാനപ്പെട്ടത്.
Discussion about this post