കൊച്ചി: ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ആന്‍ഡ് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ഇന്ധന ബഹിഷ്‌കരണ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി പെട്രോള്‍ പമ്പുകള്‍ 24 മണിക്കൂര്‍ അടച്ചിടുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ഞായറാഴ്ച രാത്രി 12 മുതല്‍ തിങ്കളാഴ്ച രാത്രി 12 വരെയാണു സമരം.
പുതിയ പമ്പുകള്‍ക്കു വേണ്ടി നല്‍കിയിട്ടുള്ള അനുമതിപത്രങ്ങള്‍ എണ്ണക്കമ്പനികള്‍ പിന്‍വലിക്കുക തുടങ്ങി പതിനൊന്നിന ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.
Discussion about this post