തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തെരുവില്‍ നടത്തിയ ഏറ്റുമുട്ടലിനിടെ വി.ശിവന്‍കുട്ടി എംഎല്‍എയ്ക്കും പരിക്ക്. സംഘര്‍ഷം രൂക്ഷമായതറിഞ്ഞ് ഇടതു എംഎല്‍എമാര്‍ വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കാന്‍ എത്തിയതിനിടെയാണ് ശിവന്‍കുട്ടിക്ക് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടത് എംഎല്‍എമാര്‍ എത്തി വിദ്യാര്‍ഥികളെ ശാന്തമാക്കിയെങ്കിലും നേതാക്കള്‍ പിരിഞ്ഞതോടെ വീണ്ടും സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
Discussion about this post