തിരുവനന്തപുരം: പാര്‍വതീപുത്തനാര്‍ സമ്പൂര്‍ണ്ണമാലിന്യമുക്തമാക്കുന്ന ബൃഹദ് പദ്ധതി ഇപ്പോള്‍ നടന്നുവരുന്ന ആദ്യഘട്ടം പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞാലുടന്‍ ആരംഭിക്കുമെന്നും ഇതിനായി 4.25 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
മൂന്നാറ്റുമുക്കുമുതല്‍ ആക്കുളം വരെയുള്ള പത്ത് കിലോമീറ്റര്‍ ഭാഗത്തെ പായലും മറ്റു മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി നേരില്‍ക്കണ്ട് വിലയിരുത്തിയശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. മൂന്നുമാസത്തിലൊരിക്കലെന്ന ക്രമത്തില്‍ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ശുചീകരണപരിപാടിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇതിന്റെ ആദ്യഘട്ടമായി പകുതിയോളം ഭാഗത്തെ ശുചീകരണം പൂര്‍ത്തിയായിട്ടുണ്ടെന്ന് സന്ദര്‍ശന വേളയില്‍ മന്ത്രിയെ അനുഗമിച്ച ഇന്‍ലാന്‍ഡ് നാവിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീലത അറിയിച്ചു.












