തിരുവനന്തപുരം: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ചു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിയമസഭയിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞതോടെയാണു സംഘര്‍ഷം തുടങ്ങിയത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊടി കെട്ടിയ വടി ഉപയോഗിച്ചു പ്രവര്‍ത്തകര്‍ പോലീസിനെ തല്ലി. തുടര്‍ന്നു ലാത്തിവീശിയ പോലീസ് ഗ്രനേഡും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ പത്തോളം പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു.












