തിരുവനന്തപുരം: മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെ നിയമസഭ താക്കീത് ചെയ്തു. ഗൗരിയമ്മയ്‌ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിന്റെ പേരിലാണ് നിയമസഭ പി സി ജോര്‍ജ്ജിനെ താക്കീത് ചെയ്തത്. ഇതാദ്യമായാണ് ഒരു എംഎല്‍എയെ നിയമസഭ താക്കീതിന് വിധേനാകുന്നത്.
ഗൗരിയമ്മയ്‌ക്കെതിരെയുള്ള പരാമര്‍ശത്തിന്റെ പേരില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്!ണന്‍ അന്നത്തെ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന് പരാതി നല്‍കിയിരുന്നു. കെ മുരളീധരന്‍ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റിയാണ് പരാതിയെക്കുറിച്ച് പഠിച്ചത്. തുടര്‍ന്ന്, പി സി ജോര്‍ജ്ജിനെ താക്കീത് ചെയ്യാന്‍ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്യുകയായിരുന്നു.
വിഷയത്തില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സ്പീക്കര്‍ എന്‍ ശക്തന്‍ ക്ഷണിക്കുകയാരുന്നു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ശബ്ദ വോട്ടോടെ പാസ്സാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സ്പീക്കര്‍ പി സി ജോര്‍ജ്ജിന് താക്കീത് നല്‍കി. തീരുമാനം ആദരവോടെ അംഗീകരിക്കുന്നുവെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു. സ്വകാര്യസംഭാഷണത്തില്‍ പറഞ്ഞതാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു.












