തിരുവനന്തപുരം: കരമന-കളിയിക്കാവിള നാലുവരിപ്പാത വികസനപദ്ധതിയുടെ, രണ്ടാംഘട്ടമായ പ്രാവച്ചമ്പലംമുതല്‍ വഴിമുക്കുവരെയുള്ള 6.5 കിലോമീറ്റര്‍ ഭാഗത്തെ, പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 160 കോടി രൂപ അനുവദിച്ചു.
പാതയ്ക്കുവേണ്ടി, ഭൂവുടമകളുമായാലോചിച്ച്, ഭൂമിവില പുതുക്കി നിശ്ചയിക്കാന്‍ ജില്ലാകളക്ടറെ ചുമതലപ്പെടുത്തി. കരമന മുതല്‍ പ്രാവച്ചമ്പലംവരെയുള്ള 5.5 കിലോമീറ്റര്‍ ഭാഗത്തെ ഒന്നാംഘട്ട നിര്‍മാണം 60 ശതമാനത്തോളം പൂര്‍ത്തിയായി. നിര്‍മാണത്തിന് തടസ്സം സൃഷ്ടിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകള്‍, ലൈനുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍, കുടിവെള്ള പൈപ്പ് ലൈനുകള്‍ മുതലായവ മാറ്റിസ്ഥാപിച്ചു കഴിഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ടം നിര്‍മാണം ഒക്‌ടോബറില്‍ പൂര്‍ത്തിയാകും.












