തിരുവനന്തപുരം: പള്ളിച്ചല്‍ പഞ്ചായത്തിലെ പൂങ്കോട് രാജീവ് ഗാന്ധി ദേശീയ നീന്തല്‍ക്കുളം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. വികസനകാര്യത്തില്‍ കേരളം രാജ്യത്ത് മുന്‍പന്തിയില്‍ എത്തിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞകാലങ്ങളില്‍ വികസനകാര്യത്തിലുണ്ടായ നഷ്ടം മറികടക്കുന്ന നേട്ടങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത്. ഇച്ഛാശക്തിയും മനസുമുണ്ടെങ്കില്‍ ഏതു പദ്ധതിയും നടപ്പാക്കാമെന്നതിന്റെ ഉദാഹരണമാണ് വിഴിഞ്ഞം. പൂങ്കോട്ടെ നീന്തല്‍ക്കുളം സംസ്ഥാനത്തിന്റെ കായികരംഗത്തിനുതന്നെ മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്തര്‍ദേശീയ നിലവാരമുള്ള നീന്തല്‍ക്കുളം പൂങ്കോട്ട് ഒരുക്കാനായത് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് നീന്തല്‍ക്കുളത്തിന്റെ മന്ദിരോദ്ഘാടനം നിര്‍വഹിച്ച ധനകാര്യമന്ത്രി കെ.എം. മാണി അഭിപ്രായപ്പെട്ടു. പള്ളിച്ചല്‍ വയലിക്കട നിവാസികള്‍ക്കുള്ള പട്ടയവിതരണം ചടങ്ങില്‍ പഞ്ചായത്ത് -സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വഹിച്ചു. സ്പീക്കര്‍ എന്‍. ശക്തന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.












