Thursday, August 6, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഓപ്പറേഷന്‍ രുചി : ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും

by Punnyabhumi Desk
Jul 24, 2015, 04:50 pm IST
in കേരളം

തിരുവനന്തപുരം: അമിതമായ തോതില്‍ കീടനാശിനികളും മറ്റും ഉപയോഗിച്ച് ഉത്പാദിപ്പിച്ച പച്ചക്കറികള്‍-പഴങ്ങള്‍, മായം ചേര്‍ത്ത വെളിച്ചെണ്ണ, പാല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ കേരളത്തിലെത്തുന്നത് നിയന്ത്രിക്കുന്ന ഓപ്പറേഷന്‍ രുചി പദ്ധതിയുടെ ഭാഗമായി, ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍.

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് ഒന്നു മുതല്‍ 25 വരെ പ്രത്യേക പരിശോധനകള്‍ നടത്തും. പച്ചക്കറികള്‍ കൊടുത്തയയ്ക്കുന്നതോ സ്വീകരിക്കുന്നതോ ആയ സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാലൈസന്‍സ്-രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ചരക്കുവാഹനങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കി വരികയാണ്. ബന്ധപ്പെട്ട വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാലൈസന്‍സോ രജിസ്‌ട്രേഷനോ എടുക്കാന്‍, കേന്ദ്ര ഭക്ഷ്യസുരക്ഷാഅതോറിറ്റി, ഓഗസ്റ്റ് നാല് വരെ സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇവ ഇനിയും കരസ്ഥമാക്കാത്ത വ്യാപാരികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കഴിഞ്ഞ രണ്ടുമാസത്തിനകം മൂവായിരത്തിലധികം ലൈസന്‍സുകളും എണ്ണായിരത്തോളം രജിസ്‌ട്രേഷനുകളും സംസ്ഥാനത്തെ വ്യാപാരികള്‍ക്ക് നല്‍കിക്കഴിഞ്ഞു.

ലൈസന്‍സ്-രജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഭക്ഷ്യവസ്തുക്കളാണ് ചെക്ക്‌പോസ്റ്റിലെത്തുന്ന വാഹനത്തിലുള്ളതെങ്കില്‍, ആ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍നിന്നും അവ വാങ്ങാന്‍ നിശ്ചിത സമയം അനുവദിക്കും. അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാകമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക. ചരക്ക് വാഹനത്തിന്റെ നമ്പര്‍ തുടരന്വേഷണത്തിനായി സംഘം കുറിച്ചെടുക്കും. പച്ചമുളക്, ഇലക്കറികള്‍, ക്വാളിഫ്‌ളവര്‍ തുടങ്ങിയവയുടെ സാമ്പിളുകള്‍ നിര്‍ബന്ധമായും ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഭക്ഷ്യോല്‍പ്പന്നചരക്കുഗതാഗതം സംബന്ധിച്ച വിവരങ്ങള്‍ വാണിജ്യനികുതി ഓഫീസുകളുമായി ബന്ധപ്പെട്ടും ശേഖരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനകം ചെക്ക്‌പോസ്റ്റുകളില്‍ അഞ്ഞൂറോളം വാഹനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഓപ്പറേഷന്‍ രുചിയുടെ ഭാഗമായി കേരള സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ച്, ബന്ധപ്പെട്ട സംസ്ഥാനങ്ങളെ യഥാസമയം അറിയിക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ 4,143 സ്ഥാപനങ്ങളില്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷ്യസുരക്ഷാസ്‌ക്വാഡുകള്‍ പരിശോധന നടത്തി. ആയിരത്തിഅഞ്ഞൂറോളം സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. മറ്റു ജില്ലകളിലെ സ്ഥാപനങ്ങളില്‍ ഉടന്‍ പരിശോധന നടത്തും. 99 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് പി.എസ്.സി നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും നിയമന നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷാനിയമം സംസ്ഥാനത്തുനടപ്പിലാക്കിയ 2011 ഓഗസ്റ്റുമുതല്‍ ഗുണനിലവാരമില്ലാത്ത പതിനാല് വെളിച്ചെണ്ണ ബ്രാന്റുകളുടെ ഉല്‍പ്പാദനവും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. അനാരോഗ്യകരമായ സാഹചര്യത്തില്‍ പ്രര്‍ത്തിച്ച 132 ഹോട്ടലുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി. 161 അഡ്ജൂഡിക്കേഷന്‍ നടപടികളും 41 ക്രിമിനല്‍ കേസുകളും ഫയല്‍ ചെയ്തു. 3,800 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കി. പച്ചക്കറികളിലും മറ്റ് ഭക്ഷ്യവസ്തുക്കളിലും മായം ചേര്‍ക്കുന്നതിനെതിരേ സ്വീകരിച്ച നടപടികളുടെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിലെ ഉത്പാദകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും അതുവഴി മായം ചേര്‍ത്ത ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കേരളത്തിലെത്തുന്നത് ഗണ്യമായി നിയന്ത്രിക്കാനും സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies