Saturday, April 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പച്ചക്കറികളിലെ കീടനാശിനിയുടെ സാന്നിധ്യം കണെ്ടത്താന്‍ ലബോറട്ടറികള്‍ സ്ഥാപിക്കും

by Punnyabhumi Desk
Jul 24, 2015, 05:07 pm IST
in കേരളം

vegitables onam marketതിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികളിലെ കീടനാശിനിയുടെ സാന്നിധ്യം കണെ്ടത്താന്‍ ജിസിഎംഎസ് സംവിധാനമുള്ള ലബോറട്ടറികള്‍ തിരുവനന്തപുരത്തും എറണാകുളത്തും സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. അടുത്ത ഘട്ടത്തില്‍ കോഴിക്കോട്ടും ലബോറട്ടി സ്ഥാപിക്കും.

അമിതമായ തോതില്‍ കീടനാശിനികള്‍ അടങ്ങിയിട്ടുള്ള പച്ചക്കറികള്‍ സംസ്ഥാനത്തേക്ക് എത്തുന്നതു തടയുന്നതിന്റെ ഭാഗമായി മേഖലയിലെ വ്യാപാരികള്‍ക്ക് ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കുന്ന നടപടികള്‍ ഓഗസ്റ്റ് അഞ്ചിനകം പൂര്‍ത്തിയാക്കുമെന്നും സി.പി. മുഹമ്മദ് അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.

12 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള കച്ചവടക്കാര്‍ക്കാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്. 12 ലക്ഷത്തിന് മുകളില്‍ വിറ്റുവരവുള്ളവര്‍ ലൈസന്‍സ് എടുക്കണം. പച്ചക്കറികള്‍ എവിടെനിന്ന് എങ്ങോട്ടു കൊണ്ടുപോകുന്നു എന്നത് വ്യക്തമാക്കുന്ന രേഖ വാഹനങ്ങളില്‍ സൂക്ഷിച്ചിരിക്കണം. അമിതമായ അളവില്‍ കീടനാശിനിയുടെ അളവ് കണെ്ടത്തിയാല്‍ സംസ്ഥാനത്ത് അതു വില്‍ക്കുന്ന കച്ചവടക്കാരനെ കണെ്ടത്താനും നടപടിയെടുക്കാനും ഇതിലൂടെ കഴിയും. ഇത്തരം നടപടികളിലൂടെ വിഷകരമായ പച്ചക്കറികളുടെ അളവ് കുറയ്ക്കാമെന്നാണു കരുതുന്നത്.

സംസ്ഥാനം ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ അന്യസംസ്ഥാന സര്‍ക്കാറുകളെ അറിയിക്കാന്‍ ഭക്ഷ്യവകുപ്പ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാവകുപ്പിലെ പരിശോധനകള്‍ കാര്യക്ഷമമാക്കുന്നതിനായി നിലവിലുള്ള ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡിസംബറോടെ എണ്‍പതോളം ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നികത്താന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

ഓഗസ്റ്റ് ഒന്ന് മുതല്‍ 25 വരെ ചെക്‌പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് പച്ചക്കറികള്‍, എണ്ണ, പാലുല്പന്നങ്ങള്‍ എന്നിവ കര്‍ശനപരിശോധനയ്ക്ക് വിധേയമാക്കും. സംസ്ഥാനത്തു ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിത്തുടങ്ങിയ 2011 ഓഗസ്റ്റിനുശേഷം കര്‍ശനപരിശോധനയുടെ ഫലമായി വൃത്തിഹീനമായതും ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതുമായ 132 ഹോട്ടലുകള്‍ അടച്ചുപൂട്ടി. 295 കേസുകളിലായി 97,24,360 രൂപ പിഴയായി ഈടാക്കി. 4,400 ഭക്ഷ്യസാമ്പിളുകള്‍ പരിശോധിച്ചതില്‍ നിശ്ചിത നിലവാരമില്ലാത്തതും മായം ചേര്‍ത്തതുമായി കണെ്ടത്തിയ കേസുകളില്‍ 161 അഡ്ജുഡിക്കേഷന്‍ നടപടികളും 41 ക്രിമിനല്‍ കേസുകളും ഇതിനകം ഫയല്‍ ചെയ്തു. 3,800 സ്ഥാപനങ്ങള്‍ക്ക് സാഹചര്യം മെച്ചപ്പെടുത്താനുള്ള ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കി.

ഹോട്ടലുടമസ്ഥരെയും തൊഴിലാളികളെയും ഉള്‍പ്പെടുത്തി മൂവായിരത്തിലധികം ബോധവത്കരണ ക്ലാസ് നടത്തി. ഇത്തരം പരിശീലനം പൂര്‍ത്തിയാക്കിയ ഒരു ജീവനക്കാരനെയെങ്കിലും ഓരോ ഹോട്ടലിലും ബേക്കറിയിലും ജോലിക്കുണ്ടാവണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെളിച്ചെണ്ണയില്‍ മായം ചേര്‍ത്തതായി കണെ്ടത്തിയതിനെ തുടര്‍ന്ന് 14 ബ്രാന്‍ഡുകള്‍ ഇതിനകം നിരോധിച്ചിട്ടുണെ്ടന്നും കൂട്ടിച്ചേര്‍ത്തു.

ShareTweetSend

Related News

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.
കേരളം

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies