Thursday, August 6, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അഡ്വക്കറ്റ് ജനറല്‍ ഓഫീസിനെക്കുറിച്ചുള്ള നിരീക്ഷണം: ചീഫ് ജസ്റ്റിസ് വിശദീകരണം തേടി

by Punnyabhumi Desk
Jul 25, 2015, 01:36 pm IST
in കേരളം

കൊച്ചി: അഡ്വക്കറ്റ് ജനറല്‍ ഓഫീസിനെക്കുറിച്ചും സര്‍ക്കാര്‍ അഭിഭാഷകരെക്കുറിച്ചും തുറന്ന കോടതിയില്‍ നടത്തിയ നിരീക്ഷണങ്ങളെപ്പറ്റി ചീഫ്ജസ്റ്റീസ് അശോക് ഭൂഷണ്‍ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസിനോട് വിശദീകരണം തേടി. അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി, പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി. അസഫ് അലി, അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ.എ. ജലീല്‍ എന്നിവര്‍ വ്യാഴാഴ്ച ചീഫ് ജസ്റ്റീസിനെ ചേംബറില്‍ ചെന്നു കണ്ടു പരാതി നല്‍കിയ സാഹചര്യത്തിലാണിത്.

ഹൈക്കോടതിയിലെ അഞ്ചു മുതിര്‍ന്ന ജഡ്ജിമാര്‍ ഇന്നലെ രാവിലെ യോഗം ചേര്‍ന്നു പരാതി സംബന്ധിച്ചു വിലയിരു ത്തി. ഉച്ചയ്ക്കു ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്‍ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസി നെ ചേംബറിലേക്കു വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞു.

ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരും ഇന്നലെ ചീഫ് ജസ്റ്റീസിനു പരാതിയും നല്‍കി. ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരായ പി.ഐ. ഡേവിസ്, എസ്. സുധീര്‍കുമാര്‍ എന്നിവരാണു ചീഫ്ജസ്റ്റീസിന്റെ ചേംബറിലെത്തി പരാതി കൈമാറിയത്. ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കെതിരായ വ്യക്തിനിഷ്ഠവും നിരുത്തരവാദപരവുമായ ജഡ്ജിയുടെ പ്രസ്താവന വേദനിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അഡ്വക്കറ്റ് ജനറലിനും ഗവണ്‍മെന്റ്പ്ലീഡര്‍മാര്‍ക്കുമെതിരായ അനുചിത പരാമര്‍ശങ്ങള്‍ കോടതിയുടെ പരിഗണനയിലുള്ള കേസുമായി ബന്ധമില്ലാത്തവയാണ്. അഭിഭാഷകര്‍ക്കെതിരേ കോടതിയില്‍ സിംഗിള്‍ ജഡ്ജി നടത്തുന്ന പ്രസ്താവനകള്‍ പലതും അനാവശ്യമായതോ ആ ണ്. സര്‍ക്കാര്‍ അഭിഭാഷകരുടെ, പ്രത്യേകിച്ച് അഡ്വക്കറ്റ് ജനറലിന്റെ, സ്വഭാവം, കഴിവ്, പ്രതിബദ്ധത എന്നിവയെക്കുറിച്ചുപോലും ജഡ്ജി പ്രസ്താവന നടത്തി.

ബാര്‍ അസോസിയേഷനും ഹൈക്കോടതി ബെഞ്ചും തമ്മിലുള്ള ബന്ധം വഷളാകരുതെന്നോര്‍ത്ത് ഒന്നും മിണ്ടാതിരിക്കേണ്ട ഗതികേടിലാണു ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകര്‍. വനിതാ ഗവ.പ്ലീഡര്‍മാര്‍ പലപ്പോഴും കരഞ്ഞുകൊണ്ടാണ് ഈ കോടതി മുറിയില്‍നിന്നു പുറത്തുവരുന്നത്. ക്രമപ്രകാരമല്ല ഈ ബെഞ്ചില്‍ കേസ് പരിഗണിക്കുന്നത്. ഇത്തരത്തില്‍ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ ഗവ. പ്ലീഡര്‍മാര്‍ക്കു ബുദ്ധിമുട്ടേറുന്നു. ഗവ.പ്ലീഡര്‍മാരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന തരത്തിലാണു പലപ്പോഴും പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്.

ഇടതുമുന്നണി ഭരണകാലത്തു ഗവണ്‍മെന്റ് പ്ലീഡറായി ജോലിചെയ്ത വ്യക്തി എന്ന നിലയില്‍ ജഡ്ജി പലപ്പോഴും ഇന്നത്തെ സര്‍ക്കാര്‍ അഭിഭാഷകരെ എല്‍ഡിഎഫ് കാലത്തെ ഗവ.പ്ലീഡര്‍മാരുമായി താരതമ്യം ചെയ്യുന്ന തരത്തിലാണു പരാമര്‍ശം നടത്തുന്നത്. ഇവ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു. അനാവശ്യമായി അഭിഭാഷകരെയും അഡ്വക്കറ്റ് ജനറല്‍ ഓഫീസിനെയും കുറ്റപ്പെടുത്തുന്ന പ്രവണത തടയേണ്ടതുണെ്ടന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. അഡ്വക്കറ്റ് ജനറലിന്റെ ഓഫീസുമായി ബന്ധപ്പെട്ട ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ ഗവര്‍ണര്‍ക്കും രാഷ്ട്രപ തിക്കും പരാതി നല്‍കുന്നുണ്ട്.

പ്രശ്‌നപരിഹാരത്തിനു നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വസ്തുതകള്‍ വിലയിരുത്തുന്നുണെ്ടന്നും ചീഫ് ജസ്റ്റീസിന്റെ കാര്യാലയത്തില്‍നിന്നു ഉറപ്പുലഭിച്ചതായി സര്‍ക്കാര്‍ അഭിഭാഷകരുടെ വക്താവ് അറിയിച്ചു. അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് അടച്ചുപൂട്ടണമെന്ന പരാമര്‍ശത്തിനെതിരേ എജി ഓഫീസ് ജീവനക്കാരും പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies