Monday, November 10, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആശമാരുടെ പ്രവര്‍ത്തനമേഖല വിപുലപ്പെടുത്തും: മുഖ്യമന്ത്രി

by Punnyabhumi Desk
Jul 25, 2015, 05:21 pm IST
in കേരളം

തിരുവനന്തപുരം: പൊതുജനാരോഗ്യരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന 27,000 ആശമാരുടെ പ്രവര്‍ത്തന മേഖല വിപുലപ്പെടുത്തി അവര്‍ക്ക് സാമ്പത്തികനേട്ടമുണ്ടാക്കുന്ന ബൃഹത് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ബുദ്ധിമാന്ദ്യം, സെറിബ്രല്‍ പാള്‍സി, മുതലായ അസുഖങ്ങള്‍ ബാധിച്ച കുട്ടികളെ ഭവനസന്ദര്‍ശനങ്ങളിലൂടെ കണ്ടെത്തി സര്‍ക്കാര്‍ സേവനം ലഭ്യമാക്കുന്നതിന് സഹായിക്കുന്ന ദൗത്യമാണ് ആശമാര്‍ക്ക് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആശമാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കുന്ന ആരോഗ്യവകുപ്പിന്റെ ആശാകിരണം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ആരോഗ്യസൂചികകള്‍ വികസിതരാജ്യങ്ങളുടേതിന് സമാനമായി ഉയര്‍ത്തുന്നതില്‍ ആശമാര്‍ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മാതൃ-ശിശുമരണനിരക്കുകള്‍ ഗണ്യമായി കുറയ്ക്കുന്നതിലും പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിലും ആശമാര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇവര്‍ക്ക് വിവിധ പദ്ധതികളില്‍നിന്നുള്ള ഇന്‍സെന്റീവുകളും സംസ്ഥാനസര്‍ക്കാരിന്റെ പ്രതിമാസ ഓണറേറിയവും ക്രമാനുഗതമായി വര്‍ദ്ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തുന്നുണ്ട്. 2011 ല്‍ 300 രൂപയായിരുന്ന പ്രതിമാസ ഓണറേറിയം ഘട്ടം ഘട്ടമായി ആയിരം രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ആശാകിരണം പദ്ധതി ഇന്ത്യക്കുതന്നെ മാതൃകയാണ്. അപകടമരണം സംഭവിക്കുന്ന ആശയുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും, പൂര്‍ണ്ണമായി അംഗവൈകല്യം സംഭവിച്ച ആശയ്ക്ക് രണ്ട് ലക്ഷം രൂപയും, ഭാഗികമായ അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപയും, അപകടത്തെത്തുടര്‍ന്നുള്ള ആശുപത്രിച്ചെലവിന് 10,000 രൂപയും പദ്ധതിപ്രകാരം ലഭിക്കും.

മരണാനന്തര സംസ്‌കാര ച്ചെലവിലേക്ക് 50,000 രൂപ ആശ്രിതര്‍ക്ക് അനുവദിക്കും. അപകടത്തില്‍ മരിച്ച ആശമാരുടെ മക്കള്‍ക്ക് 2,000 രൂപയുടെ വാര്‍ഷിക വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ലഭിക്കും. പൊതുമേഖലാസ്ഥാപനമായ യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി മുഖേനയാണ് ഇത് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആശമാര്‍ക്ക് പ്രതിമാസ ഓണറേറിയം നല്‍കുന്നതിനായി 21 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എം. മാണി അറിയിച്ചു. പനിബാധിച്ചു മരിച്ച മലപ്പുറം ജില്ലയിലെ രുഗ്മിണിയുടെയും പുഷ്പലതയുടെയും കുടുംബങ്ങള്‍ക്കുള്ള ആശാകിരണം ആനുകൂല്യവിതരണം നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മികച്ച ആശയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് എറണാകുളം കുട്ടമ്പുഴ ബ്ലോക്കിലെ വത്സല ജോര്‍ജ്ജിന് മന്ത്രി എം.കെ. മുനീറും പ്രത്യേക അവാര്‍ഡ് ആലപ്പുഴ ചെട്ടിക്കാട് പി.എച്ച്.സിയിലെ ജെസി ക്ലീറ്റസിന് മന്ത്രി കെ.പി. മോഹനനും സമ്മാനിച്ചു. ജില്ലാതല അവാര്‍ഡുകള്‍ മേയര്‍ കെ. ചന്ദ്രികയും ചലച്ചിത്രതാരം അനുശ്രീയും വിതരണം ചെയ്തു. ആശാകിരണം പദ്ധതി ആവിഷ്‌ക്കരിച്ച എന്‍എച്ച്എം സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ പി.കെ. ഹരികൃഷ്ണന് മുഖ്യമന്ത്രി ഉപഹാരം നല്‍കി.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. എസ്. ജയശങ്കര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി. സുനില്‍കുമാര്‍, കൗണ്‍സിലര്‍ ആര്‍. ഹരികുമാര്‍, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് റീജിയണല്‍ മാനേജര്‍ ഡോ. ബി. ബൈജു. ഡിഎംഒ ഡോ. നിതാവിജയന്‍, ഡിപിഎം ഡോ.ബി. ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies