Thursday, August 6, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ബ്രൗണ്‍ഷുഗര്‍ കടത്ത് : പിടിയിലായവരുടെ എണ്ണം അഞ്ചായി

by Punnyabhumi Desk
Jul 28, 2015, 04:35 pm IST
in കേരളം

കൊച്ചി: കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച 1.650 കിലോ ബ്രൗണ്‍ഷുഗര്‍ കശ്മീരില്‍ നിന്ന് ആലുവയിലേയ്ക്ക് എത്തിച്ചവര്‍ എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ആലുവ ചുണങ്ങുംവേലി ദേശത്ത് തറയില്‍ വീട്ടില്‍ വിഷ്ണുവര്‍ധന്‍ (29), ചുണങ്ങംവേലി മഹാറാണി ഓഡിറ്റോറിയത്തിന് സമീപം വട്ടത്തറ വീട്ടില്‍ ഷംജിത്ത് (27) എന്നിവരെയാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സി.ഐ. ശശികുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇതോടെ ബ്രൗണ്‍ഷുഗര്‍ കടത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.

ആലുവയില്‍ വളര്‍ന്ന കോഴിക്കോട് വേനപ്പാറ പുതുമന വീട്ടില്‍ എബിന്‍ ജോസ് (24), ആലുവ തുരുത്ത് മംഗലശേരി ഷാഫി നൗഷാദ് (21), ആലുവ തോട്ടുമുഖം പണിക്കാശേരി ആബിക് (27) എന്നിവര്‍ ഞായറാഴ്ച എക്‌സൈസിനെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാമെന്ന ധാരണയില്‍ കീഴടങ്ങിയിരുന്നു.

എബിന് കുവൈറ്റിലേക്ക് വിസ ശരിയാക്കി നല്‍കിയ ശേഷം മയക്കുമരുന്ന് കടത്താന്‍ പദ്ധതിയൊരുക്കിയ പറവൂര്‍ വള്ളുവള്ളി നടുവിലേപ്പറമ്പില്‍ മുഹമ്മദ് ഹാരിഷ് (32) ഞായറാഴ്ച പുലര്‍ച്ചെ തൂങ്ങി മരിക്കുകയും ചെയ്തു.

കേരളത്തിലെ മയക്കുമരുന്ന്, കുഴല്‍പ്പണ മാഫിയയിലെ പ്രധാനിയെന്ന് എക്‌സൈസ് സംശയിക്കുന്ന യു.സി. കോളേജിന് സമീപം മറിയപ്പടി സ്വദേശി ഇബ്രാഹിമിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇരുവരും കശ്മീരില്‍ പോയി ബ്രൗണ്‍ഷുഗര്‍ കൊണ്ടു വന്നതെന്ന് ചോദ്യം ചെയ്യലില്‍ ഇരുവരും സമ്മതിച്ചു. ഇതിന് 15,000 രൂപ പാരിതോഷികമായും 45,000 രൂപ ചെലവായും ഇബ്രാഹിം നല്‍കി.

പാരിതോഷികമായി ലഭിച്ച തുക ഷംജിത്തിനാണ് നല്‍കിയത്. ജൂണ്‍ 16 ന് കൊച്ചിയില്‍ നിന്ന് വിമാനത്തില്‍ ഡല്‍ഹിയിലെത്തി അവിടെ നിന്ന് തീവണ്ടിയില്‍ ശ്രീനഗറിലെത്തിയാണ് ഇവര്‍ ബ്രൗണ്‍ ഷുഗര്‍ വാങ്ങിയത്. ശ്രീനഗറില്‍ ന്യൂ ഇറാന്‍ റിസോര്‍ട്ടില്‍ ഇരുവരും മുറിയെടുത്ത് തങ്ങി. അവിടെ ഉപയോഗിക്കുന്നതിനുള്ള മൊബൈല്‍ സിം ഇബ്രാഹിം നല്‍കിയിരുന്നു. ഫോണില്‍ ഒരാള്‍ വിളിക്കുമെന്നും കോഡ് പറഞ്ഞ് പാക്കറ്റ് വാങ്ങണമെന്നുമാണ് നിര്‍ദേശിച്ചിരുന്നത്.

പിടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ബസ്സില്‍ മാറി മാറിയാണ് ഇവര്‍ യാത്ര ചെയ്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
എക്‌സൈസ് ഡെപ്യൂട്ടീ കമ്മീഷണര്‍ കെ. സുരേഷ് ബാബു, അസി. എക്‌സൈസ് കമ്മീഷണര്‍ എ.എസ്. രഞ്ജിത്ത്, സി.ഐ. ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ വിശദമായി ചോദ്യം ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍ വി.എ. ജബ്ബാര്‍, ടി.ഡി. ജോസ്, സുനീഷ് കുമാര്‍ എന്നിവരും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സംഘത്തിലെ പ്രധാനി ഇബ്രാഹീം ,ഇയാളുടെ ഡ്രൈവര്‍ തിരുവാണിയൂര്‍ സ്വെദേശി സിന്റോ ,എബിന്റെ സുഹൃത്ത് മുഹമ്മദ്‌ ആമീര്‍ എന്നിവര്‍ ഇനിയും പിടിയിലാകാനുണ്ട്.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies