Thursday, June 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഉന്നതതല ചൈനീസ് സംഘം കേരളം സന്ദര്‍ശിക്കും

by Punnyabhumi Desk
Jul 30, 2015, 04:33 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ചൈനീസ് അംബാസഡര്‍ ലിയുചെങ്ങ് ഉള്‍പ്പെടെ അഞ്ചംഗ ഉന്നതതല സംഘം കേരളം സന്ദര്‍ശിക്കും. ആഗസ്റ്റ് ഏഴ് മുതല്‍ 10 വരെയാകും ചൈനീസ് സംഘം കേരളത്തിലുണ്ടായിരിക്കുക.

ഏഴിന് കൊച്ചിയിലെത്തുന്ന അംബാസഡറും സംഘവും അന്ന് കുമരകത്ത് തങ്ങും. എട്ടിന് കുമരകത്ത് നിന്നും ഹൗസ് ബോട്ടില്‍ സംഘം നെഹ്‌റു ട്രോഫി വളളം കളിയുടെ വേദിയിലെത്തും. എട്ടിനും ഒന്‍പതിനും കൊച്ചിയില്‍ തങ്ങുന്ന ഇവര്‍ പത്തിന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് പത്ര സമ്മേളനം നടത്തുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ഇക്കഴിഞ്ഞ ജൂണില്‍ കേരള ടൂറിസം ബീജിംഗില്‍ നടന്ന ബീജിംഗ് ഇന്റര്‍നാഷണല്‍ ടൂറിസം എക്‌സ്‌പോയില്‍ സ്വന്തം പവലിയനുമായി പങ്കെടുത്തിരുന്നു. കേരളത്തില്‍ നിന്നുള്ള നിരവധി കമ്പനികള്‍ ഈ മേളയില്‍ പങ്കെടുത്തു. തുടര്‍ന്ന് ബീജിംഗിലെ ഇന്ത്യന്‍ എംബസിയില്‍ കളരിപ്പയറ്റും കഥകളിയുമുള്‍പ്പെടെ കേരള സന്ധ്യ സംഘടിപ്പിക്കുകയും ഇതില്‍ ബീജിംഗിലെ പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാരും എംബസി പ്രതിനിധികളും പങ്കെടുക്കുകയും ചെയ്തിരുന്നു. ജൂണ്‍ 30 ന് ഇതിന്റെ തുടര്‍ച്ചയെന്നോണം ഷാങ്ഹായില്‍ കേരള ടൂറിസം വന്‍ പങ്കാളിത്തത്തോടെ ഒരു റോഡ്‌ഷോ സംഘടിപ്പിക്കുകയും ചെയ്തു. ഈ വിപണന സംരംഭങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് നെഹ്‌റു ട്രോഫി വളളംകളി നടക്കുന്ന വേളയില്‍ ചൈനീസ് അംബാസഡറേയും സംഘത്തേയും ക്ഷണിച്ചിരുന്നുതെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ചൈനീസ് അംബാസഡറുടെ കേരള സന്ദര്‍ശനം ചൈനീസ് ടൂറിസ്റ്റുകളിലും ടൂര്‍ ഓപ്പറേറ്റര്‍മാരിലും കേരളത്തെക്കുറിച്ച് കൂടുതല്‍ മതിപ്പുണ്ടാക്കുന്നതിന് സഹായകമാകും. അതുവഴി കൂടുതല്‍ ചൈനീസ് ടൂറിസ്റ്റുകളെ കേരളത്തിലേക്കാകര്‍ഷിക്കാന്‍ കഴിയുകയും ചെയ്യും. ചൈനീസ് ടൂറിസം വിപണി കേന്ദ്രീകരിച്ച് കേരള ടൂറിസം കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. മാര്‍ക്കറ്റിങ് കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കാനുളള ശ്രമങ്ങള്‍ തുടരുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies