തിരുവനന്തപുരം: പതിമ്മൂന്നാം കേരള നിയമസഭയുടെ പതിന്നാലാം സമ്മേളനമാണ് ഇന്നലെ അവസാനിച്ചത്. കഴിഞ്ഞ ജൂണ്‍ എട്ടിന് ആരംഭിച്ച നിയമസഭ ഒമ്പത് മുതല്‍ 28 വരെ നിര്‍ത്തിവച്ചിരുന്നു. പിന്നീട് ജൂണ്‍ 29നാണ് സമ്മേളനം പുനരാരംഭിച്ചത്. ഇത്തവണ 21 ദിവസം സഭ സമ്മേളിച്ചു. 2015-16 സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കാണ് ഈ സമ്മേളനത്തിലെ 13 ദിവസങ്ങള്‍ ചെലവഴിച്ചത്. എല്ലാ അംഗങ്ങളും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുകയും ധാരാളം നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തതായി സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞു. ഡോ.എ.പി.ജെ. അബ്ദുള്‍കലാം കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബില്‍ പ്രത്യേക ശ്രദ്ധ നേടി.












