Friday, April 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ടെക്‌നോപാര്‍ക്കിന്റെ വികസനത്തിനായി 1000 കോടി അനുവദിക്കും: മുഖ്യമന്ത്രി

by Punnyabhumi Desk
Aug 6, 2015, 12:42 pm IST
in കേരളം

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ടെക്‌നോപാര്‍ക്കുകളുടെ വികസനത്തിന് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടി രൂപ ചെലവഴിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാര്‍ക്കിനെ ഇന്നത്തെ സ്ഥിതിയില്‍ എത്തിച്ചവരെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ ഒന്നും രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കും കൊല്ലം ടെക്‌നോപാര്‍ക്കിനുമാണ് 997.65 കോടി രൂപ അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍, അടിസ്ഥാന സൗകര്യവികസനം, വിപണനം എന്നിവയ്ക്ക് ഈ തുക ചെലവഴിക്കുന്നതിനുള്ള ബൃഹത്തായ പരിപാടിക്കു രൂപം നല്‍കിക്കഴിഞ്ഞു. ഉടന്‍ ഇതിനു ഭരണാനുമതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഐടി സേവനമേഖലയിലും ഡിജിറ്റല്‍ രംഗത്തും ഇന്ത്യയില്‍ ഒന്നാംസ്ഥാനത്ത് കേരളത്തെ എത്തിക്കാനായുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇത് വമ്പിച്ച കുതിച്ചുചാട്ടത്തിനുള്ള അവസരമാക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ടെക്‌നോപാര്‍ക്കിന്റെ മൂന്നാംഘട്ടത്തില്‍ അമേരിക്കന്‍ കമ്പനിയായ ടോറസ് 1500 കോടി രൂപ മുടക്കും. ഇതിനുള്ള അനുമതിയും സര്‍ക്കാര്‍ ഉടന്‍ ലഭ്യമാക്കി കരാര്‍ ഒപ്പുവയ്ക്കും. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടെക്‌നോപാര്‍ക്കിലെ കമ്പനികളില്‍നിന്ന് ഇടാക്കുന്ന വാടക കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി ചടങ്ങില്‍ അധ്യക്ഷനായിരുന്ന വ്യവസായ, ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. ടെക്‌നോപാര്‍ക്കിന്റെ സ്ഥാപക സിഇഒ ജി.വിജയരാഘവന്‍ പാര്‍ക്കിന്റെ ആദ്യകാല ചരിത്രം അവതരിപ്പിച്ചു. ഇതിനിടെയായിരുന്നു പാര്‍ക്കിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗവ.സെക്രട്ടറിമാര്‍, മുന്‍ സിഇഒമാര്‍, പദ്ധതി നിര്‍വഹണ ബോര്‍ഡ് അധ്യക്ഷന്മാര്‍, നിര്‍മാണ പ്രവര്‍ത്തനത്തിനു മേല്‍നോട്ടം നല്‍കിയവര്‍, ആദ്യത്തെ ടീമംഗങ്ങള്‍ തുടങ്ങിയവരെ മുഖ്യമന്ത്രി ആദരിച്ചത്.

എം.എ. വാഹിദ് എംഎല്‍എ, തിരുവനന്തപുരം മേയര്‍ കെ.ചന്ദ്രിക തുടങ്ങിയവര്‍ പങ്കെടുത്തു. ആയിരം ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ അവയവദാനത്തിനുള്ള സമ്മതപത്രം മുഖ്യമന്ത്രിയെ ഏല്പിച്ചു. ടെക്‌നോപാര്‍ക്കിലെ വാഹനങ്ങള്‍ കഴുകുന്ന വനിതാജീവനക്കാര്‍ കാന്‍സര്‍ രോഗികള്‍ക്കായി സമാഹരിച്ചെടുത്ത 75,000 രൂപയും മുഖ്യമന്ത്രിക്കു നല്‍കി.

വ്യവസായ, ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ സ്വാഗതവും ടെക്‌നോപാര്‍ക്ക് സിഇഒ കെ.ജി. ഗിരീഷ് ബാബു നന്ദിയും പറഞ്ഞു.

ShareTweetSend

Related News

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.
കേരളം

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies