Saturday, April 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ സ്വകാര്യബസ് സര്‍വീസിലെ ക്രമക്കേടുകള്‍ അന്വേഷിക്കും

by Punnyabhumi Desk
Aug 12, 2015, 05:57 pm IST
in കേരളം

* സിറ്റി ഓട്ടോകള്‍ക്ക് മഞ്ഞനിറം: നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കും

* സിറ്റി പെര്‍മിറ്റ് 30,000 വരെ ആക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കും

തിരുവനന്തപുരം:  വിവിധ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് സ്വകാര്യ ബസ് സര്‍വീസിന് നല്‍കിയിട്ടുള്ള പെര്‍മിറ്റുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം നിര്‍ദേശം നല്‍കി. തിരുവനന്തപുരം നഗരത്തില്‍ സര്‍വീസ് നടത്താന്‍ പെര്‍മിറ്റുള്ള ഓട്ടോകളുടെ നിറംമാറ്റം നവംബര്‍ ഒന്നിനുതന്നെ നടപ്പാക്കാനും തീരുമാനമായി.

കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് സ്വകാര്യ ബസ് സര്‍വീസിന് നല്‍കിയിട്ടുള്ള പെര്‍മിറ്റുകള്‍ സംബന്ധിച്ചും അവയുടെ നടത്തിപ്പ് സംബന്ധിച്ചും അന്വേഷണം നടത്താന്‍ സിറ്റി പോലീസ് കമ്മീഷണറെ യോഗം ചുമതലപ്പെടുത്തി. പ്രാഥമികാന്വേഷണം നടത്തി ഏഴുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സൊസൈറ്റികള്‍ക്ക് ലഭിച്ച പെര്‍മിറ്റുകള്‍ പ്രകാരം അവര്‍ തന്നെയാണ് സര്‍വീസ് നടത്തുന്നത് എന്ന് ഉറപ്പാക്കും. കൃത്യമായി സാമ്പത്തികരേഖകളോ, മറ്റ് നടപടിക്രമങ്ങളോ പാലിക്കാതെ നടത്തുന്ന ഇത്തരം സര്‍വീസുകള്‍ അന്വേഷണത്തിന് ശേഷം റദ്ദാക്കും. ലീസിനു നല്‍കിയിട്ടുള്ള പെര്‍മിറ്റുകള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ റദ്ദാക്കും. സാമ്പത്തികക്രമക്കേട് ഉള്‍പ്പെടെയുള്ള പരാതികള്‍ വിവിധ സൊസൈറ്റികളെപ്പറ്റി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

സിറ്റി ഓട്ടോകളുടെ നിറംമാറ്റം നവംബര്‍ ഒന്നിനുതന്നെ നടപ്പാക്കും. മുന്‍വശത്ത് കൂടുതല്‍ ഭാഗം മഞ്ഞനിറമാക്കാനാണ് കഴിഞ്ഞ ആര്‍.ടി.എ യോഗത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഓട്ടോത്തൊഴിലാളി സംഘടനകളുടെ കൂടി നിര്‍ദേശം പരിഗണിച്ച് മുന്‍വശത്ത് മഞ്ഞനിറം ഏതു പാറ്റേണിലായിരിക്കണമെന്നത് ഉടന്‍ തീരുമാനമെടുക്കുമെന്ന് ആര്‍.ടി.എ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. നിലവില്‍ 4550 ഓട്ടോകള്‍ക്കാണ് നഗരത്തില്‍ സര്‍വീസിന് പെര്‍മിറ്റുള്ളത്. യാത്രാക്ലേശം പരിഹരിക്കാന്‍ 1995ല്‍ അനുവദിച്ച ഈ പെര്‍മിറ്റുകളുടെ എണ്ണം കൂട്ടി 30,000 വരെ ആക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാന്‍ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ അനുമതിക്ക് ശേഷം പുതിയ സിറ്റി പെര്‍മിറ്റുകള്‍ നല്‍കാന്‍ ആഗസ്റ്റ് 11വരെ രജിസ്റ്റര്‍ ചെയ്ത ഓട്ടോകളെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കും. പെര്‍മിറ്റ്, നിറത്തിന്റെ ശൈലി സംബന്ധിച്ച വിഷയങ്ങളില്‍ ഈമാസം 18നകം നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് സംഘടനകളോട് കളക്ടര്‍ നിര്‍ദേശിച്ചു. ഓണത്തിന്മുമ്പ് ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമതീരുമാനമെടുക്കും.

റോഡ് നിയമങ്ങള്‍ പാലിക്കാത്ത ബസുകളുടെ പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കാനുള്ള കഴിഞ്ഞ ആര്‍.ടി.എ യോഗതീരുമാനം കര്‍ശനമായി നടപ്പാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ്, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്‍.കെ. രവീന്ദ്രനാഥന്‍, തിരുവനന്തപുരം ആര്‍.ടി.ഒ തുളസീധരന്‍ പിള്ള, ആറ്റിങ്ങല്‍ ആര്‍.ടി.ഒ പി.എം. ഷാജി, പൊലീസ് ഉദ്യോഗസ്ഥര്‍, കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.
കേരളം

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies