പാലക്കാട് (കൊടുമ്പ്): ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമബന്ധുവായ കൊടുമ്പ് സായ് സദനില്‍ മേലാര്‍കോട് പുത്തനാമഠം പി.പ്രഭാകര്‍ (86) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വിമുക്തഭടനും മര്‍ച്ചന്റ് നേവി മുന്ഉദ്യോഗസ്ഥനുമായിരുന്നു അദ്ദേഹം. ഭാര്യ: സുശീല (മാനേജര്‍, എജിഎംഎ യുപി സ്കൂള്‍, കൊടുമ്പ്), മക്കള്‍: രേഖ (അദ്ധ്യാപിക), ബ്രഹ്മചാരി സായിസമ്പത്ത് (ജനറല്‍ സെക്രട്ടറി, ശ്രീരാമദാസ ആശ്രമം, ചേങ്കോട്ടുകോണം, തിരുവനന്തപുരം), മുരുകാനന്ദന് (എജിഎംഎ യുപി സ്കൂള്‍ ജീവനക്കാരന്). മരുമക്കള്‍: ഉദയകുമാര്‍ കുറുപ്പ്, അഞ്ജലി.
Discussion about this post