
തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരേയാണു പത്തു ട്രേഡ് യൂണിയനുകള്‍ ബുധനാഴ്ച അര്‍ധരാത്രിവരെ പണിമുടക്കു പ്രഖ്യാപിച്ചത്. റെയില്‍വേ ഒഴികെയുള്ള എല്ലാ മേഖലകളേയും പണിമുടക്കു ബാധിച്ചിട്ടുണ്ട്.
കേരളത്തില്‍ ബിജെപി അനുകൂല ട്രേഡ് യൂണിയനായ ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പണിമുടക്കുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു വന്‍ സുരക്ഷയാണു പോലീസ് ഒരുക്കിയിട്ടുള്ളത്. പ്രത്യേകിച്ചു സിപിഎം- ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന വടക്കന്‍ ജില്ലകളില്‍.
എല്ലാ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നു ഹാജരാകാത്ത ജീവനക്കാര്‍ക്കു ഡയസ്‌നോണ്‍ ബാധകമാക്കും.












