Thursday, August 6, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആയുഷ് വകുപ്പിന്റെ പുതിയ പദ്ധതികള്‍ ഈ മാസം മുതല്‍

by Punnyabhumi Desk
Sep 8, 2015, 04:20 pm IST
in കേരളം

തിരുവനന്തപുരം: പുതുതായാരംഭിച്ച ആയുഷ് വകുപ്പില്‍ 9.5 കോടി രൂപയുടെ പദ്ധതികള്‍ ഈ മാസംമുതല്‍ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. 11.5 കോടി രൂപയുടെ മറ്റ് പദ്ധതികള്‍ക്ക് അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

എം.എല്‍.എമാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി സെക്രട്ടേറിയറ്റിലും നിയമസഭയിലും യോഗാ പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങും. ജില്ലകളില്‍, ആയുര്‍വ്വേദ-ഹോമിയോ ആശുപത്രികളോടനുബന്ധിച്ചും ഇത്തരം ആയുഷ് ഹോളിസ്റ്റിക് സെന്ററുകള്‍ ആരംഭിക്കും. ആഴ്ചയില്‍ ആറുദിവസം പ്രവര്‍ത്തിക്കുന്ന ഇവയില്‍, ബാച്ചിലര്‍ ഓഫ് നാച്വറോപ്പതി ആന്റ് യോഗി സയന്‍സ് യോഗ്യതയുള്ള ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുക. സംസ്ഥാനത്തെ ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളെ കാഷ് ആയുഷ് നിലവാരത്തിലേക്ക് ഉയര്‍ത്തും. ജില്ലാ ഹോമിയോ ആശുപത്രികളോടനുബന്ധിച്ച് നടപ്പിലാക്കിവരുന്ന സീതാലയം പദ്ധതിയില്‍ സ്ഥിരം ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തും. വര്‍ക്കല പ്രകൃതിചികിത്സാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. ആസ്ത്മാ ചികിത്സയ്ക്കുള്ള ഹോമിയോപ്പതി മരുന്നുകളുടെ ഫലസിദ്ധിയെ ക്കുറിച്ച്, തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജില്‍ ഗവേഷണ പദ്ധതി നടത്തുമെന്നും മന്ത്രി അറിയിച്ചു. കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം എടരിക്കോട് ഗ്രാമപഞ്ചായത്തില്‍, ജീവിതശൈലീരോഗ നിയന്ത്രണ-ചികിത്സാപദ്ധതി നടപ്പിലാക്കും.

അട്ടപ്പാടി ആദിവാസി മേഖലയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവും വിളര്‍ച്ച രോഗവും പരിഹരിക്കുന്നതിന് ആയുഷ് ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് തുടങ്ങും. ഇടുക്കിയിലെ കാന്തല്ലൂര്‍-മറയൂര്‍-ചിന്നക്കനാല്‍ ആദിവാസി മേഖലയില്‍ ഹോമിയോപ്പതിക് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് തുടങ്ങും. തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ്മാന്‍ ഭവ ക്ലിനിക്കുകളില്‍ സ്ഥിരം ഡോക്ടര്‍മാരെ നിയമിക്കും. തിരുവനന്തപുരം വള്ളക്കടവ് സിദ്ധ ആശുപത്രിയിലും നെയ്യാറ്റിന്‍കര ഹോമിയോ ആശുപത്രിയിലും പുതിയ ബ്ലോക്കുകള്‍ നിര്‍മ്മിക്കും. നാല് സിദ്ധ ഡിസ്‌പെന്‍സറികള്‍ കൂടി ഈ വര്‍ഷം ആരംഭിക്കും. അഞ്ച് ജില്ലകളില്‍ സിദ്ധ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. സംസ്ഥാനത്തുടനീളം സിദ്ധ, യുനാനി ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാവിഭാഗങ്ങളെക്കുറിച്ച് പ്രചാരണ പരിപാടികള്‍ നടത്തുമെന്നും. ആയുഷ് മെഡിക്കല്‍ ക്യാമ്പുകള്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

എട്ട് ആയുഷ് ഗ്രാമങ്ങള്‍, നാല് ആയുഷ് ഹോളിസ്റ്റിക് സെന്ററുകള്‍, ഔഷധ സസ്യങ്ങള്‍ നട്ടുവളര്‍ത്തല്‍ മുതലായ പദ്ധതികളാണ് 11.5 കോടി രൂപ വിനിയോഗിച്ച് നടത്തുകയെന്നും വി.എസ്. ശിവകുമാര്‍ അറിയിച്ചു.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies