തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തിന്റെ നിര്‍മ്മാതാക്കളായ ഇലക്‌ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ഉദേ്യാഗസ്ഥരും ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തുക.
വോട്ടിംഗ് യന്ത്രത്തിന്റെ ആദ്യഘട്ട പരിശോധന സംസ്ഥാനമൊട്ടുക്ക് ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൊത്തം 37,551 കണ്‍ട്രോള്‍ യൂണിറ്റുകളും 1,12,653 ബാലറ്റ് യൂണിറ്റുകളും ഉള്‍പ്പെടുന്ന മള്‍ട്ടിപോസ്റ്റ് യന്ത്രങ്ങളാണ് വിവിധ ജില്ലകളിലെ ത്രിതല പഞ്ചായത്തുകള്‍ക്കായി വിതരണം ചെയ്തിട്ടുള്ളത്. അതാതു ജില്ലാ കളക്ടര്‍മാരുടെ ചുമതലയിലാണ് ഇവ ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. നഗരസഭ, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകള്‍ക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പതിനായിരത്തോളം സിംഗിള്‍ പോസ്റ്റ് യന്ത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാവും ഉപയോഗിക്കുക. ഇതു കൂടാതെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുള്ള ആയിരത്തില്‍പരം സിംഗിള്‍ പോസ്റ്റ് യന്ത്രങ്ങളും ഇത്തവണ ഉപയോഗത്തിലുണ്ടാവും. ഗ്രാമപഞ്ചായത്തുകള്‍ക്ക് വെള്ളയും, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് പിങ്കും, ജില്ലാ പഞ്ചായത്തുകള്‍ക്ക് ആകാശ നീല നിറത്തിലുമുള്ള ബാലറ്റ് യൂണിറ്റുകളാണ് ഉപയോഗിക്കുക.












