Thursday, August 6, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കരാര്‍ ഒപ്പുവയ്ക്കാത്ത മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശനം പരിശോധിക്കാന്‍ നിര്‍ദേശം

by Punnyabhumi Desk
Sep 18, 2015, 12:06 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായി കരാറില്‍ ഒപ്പുവയ്ക്കാത്ത ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് പ്രവേശന നടപടികള്‍ പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന്‍ നിര്‍ദേശം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.

ഈ കോളജുകളിലെ പ്രവേശന നടപടികളില്‍ ക്രമക്കേട് നടക്കുന്നുവെന്ന ആക്ഷേപത്തെത്തുടര്‍ന്നാണ് തീരുമാനമെന്നു മന്ത്രിസഭായോഗത്തിനുശേഷം ആരോഗ്യമ ന്ത്രി വി.എസ്. ശിവകുമാര്‍ അറിയി ച്ചു.

ക്രമവിരുദ്ധമായ പ്രവേശനം നട ന്നിട്ടുണേ്ടായെന്നു പ്രവേശന നട പടികള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന ജസ്റ്റീസ് ജയിംസ് കമ്മിറ്റിപരിശോധിക്കും. ന്യൂനപക്ഷ പദവിയുള്ള ആറു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനമായിരിക്കും കമ്മിറ്റി പരിശോധിക്കുക. എംബിബിഎസ് പ്രവേശന നടപടികള്‍ ഈമാസം 30നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോട തി വിധിയുടെ പശ്ചാത്തലത്തില്‍ ജസ്റ്റീസ് ജയിംസ് കമ്മിറ്റിയോട് അടിയന്തര റിപ്പോര്‍ട്ട് നല്കാന്‍ നിര്‍ദേശിക്കും. പ്രവേശന നടപടികളില്‍ മെരിറ്റും സംവരണ തത്ത്വവും പാലിച്ചിട്ടുണേ്ടാ എന്നാണു പ്രധാനമായും പരിശോധിക്കുക.

മെറിറ്റ്‌ലിസ്റ്റില്‍ ഏറെ മുന്നില്‍ നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്കാതെ വളരെ പിന്നിലുള്ള വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്കുന്നു എന്ന ആരോപണമു യര്‍ന്ന പശ്ചാത്തലത്തിലാണ് അടിയന്തര പരിശോധന.

ക്രമക്കേട് കണെ്ടത്തിയാല്‍ ആ മെഡിക്കല്‍ കോളജുകളുടെ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. കൂടാതെ കരാര്‍ ഉണ്ടാക്കാത്ത കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നല്കുന്ന പരിശീലനം ഉള്‍പ്പെടെയുള്ളവ നിഷേധിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുന്നതിനും കഴിയും. കോളജുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിനോട് ആവശ്യപ്പെടാം.

ന്യൂനപക്ഷ പദവിയുടെ പേരില്‍ കെ.എം.സിടി, കണ്ണൂര്‍, കരുണ, ട്രാവന്‍കൂര്‍ മെഡിസിറ്റി, അസീസിയ, എംഇഎസ് എന്നീ മെഡിക്കല്‍ കോളജുകളാണ് സര്‍ക്കാരുമായി കരാര്‍ ഒപ്പുവയ്ക്കാതെ സ്വന്തം നിലയ്ക്ക് പ്രവേശന നടപടികള്‍ സ്വീകരിച്ചത്.

ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റിനു കീഴിലുള്ള നാലു മെഡിക്കല്‍ കോളജുകള്‍ നേരത്തേ തന്നെ സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു.

ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ പൂര്‍ണമായും മെരിറ്റിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം നടത്തുന്നതെന്നു ആരോഗ്യമന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും, ആരോഗ്യ, നിയമ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.

മാനദണ്ഡം പാലിക്കാത്തതിനെ തുടര്‍ന്നു എംഇഎസ് മെഡിക്കല്‍ കോളജിലെ 61 സീറ്റിലെയും എംഇഎസ് ഡെന്റല്‍ കോളജിലെ ആറു സീറ്റിലെയും പ്രവേശനം ജെയിംസ് കമ്മിറ്റി കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ബാക്കി കോളജുകള്‍ക്കെതിരേയും സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്. ഒമ്പതു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും 15 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുമാണ് ഈവര്‍ഷത്തെ പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസില്‍ ഉള്‍പ്പെട്ടിരുന്നത്.തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായി കരാറില്‍ ഒപ്പുവയ്ക്കാത്ത ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് പ്രവേശന നടപടികള്‍ പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന്‍ നിര്‍ദേശം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.

ഈ കോളജുകളിലെ പ്രവേശന നടപടികളില്‍ ക്രമക്കേട് നടക്കു ന്നുവെന്ന ആക്ഷേപത്തെത്തുടര്‍ ന്നാണ് തീരുമാനമെന്നു മന്ത്രിസഭാ യോഗത്തിനുശേഷം ആരോഗ്യമ ന്ത്രി വി.എസ്. ശിവകുമാര്‍ അറിയി ച്ചു.

ക്രമവിരുദ്ധമായ പ്രവേശനം നട ന്നിട്ടുണേ്ടായെന്നു പ്രവേശന നട പടികള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന ജസ്റ്റീസ് ജയിംസ് കമ്മിറ്റിപരിശോധിക്കും. ന്യൂനപക്ഷ പദവിയുള്ള ആറു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനമായിരിക്കും കമ്മിറ്റി പരിശോധിക്കുക. എംബിബിഎസ് പ്രവേശന നടപടികള്‍ ഈമാസം 30നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോട തി വിധിയുടെ പശ്ചാത്തലത്തില്‍ ജസ്റ്റീസ് ജയിംസ് കമ്മിറ്റിയോട് അടിയന്തര റിപ്പോര്‍ട്ട് നല്കാന്‍ നിര്‍ദേശിക്കും. പ്രവേശന നടപടികളില്‍ മെരിറ്റും സംവരണ തത്ത്വവും പാലിച്ചിട്ടുണേ്ടാ എന്നാണു പ്രധാനമായും പരിശോധിക്കുക.

മെറിറ്റ്‌ലിസ്റ്റില്‍ ഏറെ മുന്നില്‍ നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്കാതെ വളരെ പിന്നിലുള്ള വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്കുന്നു എന്ന ആരോപണമു യര്‍ന്ന പശ്ചാത്തലത്തിലാണ് അടിയന്തര പരിശോധന.

ക്രമക്കേട് കണെ്ടത്തിയാല്‍ ആ മെഡിക്കല്‍ കോളജുകളുടെ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. കൂടാതെ കരാര്‍ ഉണ്ടാക്കാത്ത കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നല്കുന്ന പരിശീലനം ഉള്‍പ്പെടെയുള്ളവ നിഷേധിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുന്നതിനും കഴിയും. കോളജുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിനോട് ആവശ്യപ്പെടാം.

ന്യൂനപക്ഷ പദവിയുടെ പേരില്‍ കെ.എം.സിടി, കണ്ണൂര്‍, കരുണ, ട്രാവന്‍കൂര്‍ മെഡിസിറ്റി, അസീസിയ, എംഇഎസ് എന്നീ മെഡിക്കല്‍ കോളജുകളാണ് സര്‍ക്കാരുമായി കരാര്‍ ഒപ്പുവയ്ക്കാതെ സ്വന്തം നിലയ്ക്ക് പ്രവേശന നടപടികള്‍ സ്വീകരിച്ചത്.

ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റിനു കീഴിലുള്ള നാലു മെഡിക്കല്‍ കോളജുകള്‍ നേരത്തേ തന്നെ സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു.

ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ പൂര്‍ണമായും മെരിറ്റിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം നടത്തുന്നതെന്നു ആരോഗ്യമന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും, ആരോഗ്യ, നിയമ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.

മാനദണ്ഡം പാലിക്കാത്തതിനെ തുടര്‍ന്നു എംഇഎസ് മെഡിക്കല്‍ കോളജിലെ 61 സീറ്റിലെയും എംഇഎസ് ഡെന്റല്‍ കോളജിലെ ആറു സീറ്റിലെയും പ്രവേശനം ജെയിംസ് കമ്മിറ്റി കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ബാക്കി കോളജുകള്‍ക്കെതിരേയും സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്. ഒമ്പതു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും 15 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുമാണ് ഈവര്‍ഷത്തെ പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസില്‍ ഉള്‍പ്പെട്ടിരുന്നത്.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies