കോഴിക്കോട്: ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച കഴിഞ്ഞിട്ടും അനിശ്ചിതമായി നീളുന്ന മെഡിക്കല്‍ സമരത്തിനെതിരെ കെജിഎംസിടിഎ രംഗത്തെത്തി. സമരക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് മന്ത്രി ഉറപ്പുകൊടുത്തിട്ടും സമരം പിന്‍വലിക്കാതെ മുന്നോട്ട് പോകുന്ന വിദ്യാര്‍ഥികളുടെ നടപടി കുറ്റകരമാണെന്ന് കെജിഎംസിടിഎ മുന്‍സംസ്ഥാന പ്രസിഡന്റും ഇപ്പോള്‍ മെഡിക്കല്‍കോളജ് യൂണിറ്റ് പ്രസിഡന്റുമായ ഡോ.വര്‍ഗീസ് തോമസ് പറഞ്ഞു.
സമരത്തിന്റെ പേരില്‍ ആശുപത്രികളിലുണ്ടാവുന്ന അനിഷ്ടസംഭവങ്ങള്‍ക്ക് മൊത്തം ഡോക്ടര്‍മാര്‍ ഉത്തരവാദികളാവുകയാണ്. കോഴ്‌സ് കഴിഞ്ഞ് പോകുന്ന ഇവര്‍ പലപ്പോഴും ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ദുഷ്‌പേരുമുഴുവന്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ മേല്‍ വീഴുകയുമാണ് പതിവ്. ഗവണ്‍മെന്റ് ഇവര്‍ക്ക് സ്റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അത് എന്നുമുതല്‍ എന്നറിഞ്ഞശേഷം സമരത്തില്‍ നിന്നും പിന്‍മാറുകയാണ് വേണ്ടതെന്നും വര്‍ഗീസ് തോമസ് കൂട്ടിച്ചേര്‍ത്തു.
Discussion about this post