തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിലവാരം ഉറപ്പുവരുത്തുന്നതിന് സി.എഫ്.ടി.ആര്‍.ഐ.യുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സാങ്കേതികത ഉപയോഗിച്ചുള്ള ലബോറട്ടറികള്‍ നിര്‍മിക്കുന്നതിനാണ് കരാര്‍. മൈസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എഫ്.ടി.ആര്‍.ഐ.യുമായി കരാര്‍ ഒപ്പുവയ്ക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അനുപമ ടി.വി., സി.എഫ്.ടി.ആര്‍.ഐ. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മല്ലിക പി.കുമാര്‍ എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. സംസ്ഥാനത്തെ ഭക്ഷ്യനിര്‍മാണ യൂണിറ്റുകള്‍ക്ക് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നിവ നിര്‍ബന്ധമാക്കുമെന്ന് ചടങ്ങില്‍ സംബന്ധിച്ച മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. എല്ലാ നിയമസഭാ നിയോജക മണ്ഡലത്തിലും ഭക്ഷ്യസുരക്ഷാ ഓഫീസ് കൊണ്ടുവരാന്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. സുരക്ഷിത ഭക്ഷണം പൗരന്റെ അവകാശമാണ്. ഇത് സംരക്ഷിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.













Discussion about this post