തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kerala. gov.in എന്ന വെബ്‌സൈറ്റാണ് ഇന്നലെ പുലര്‍ച്ചെ തകര്‍ത്തത്. ഇതേത്തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഓഫ് ചെയ്തു. ഇപ്പോള്‍ വെബ്‌സൈറ്റ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ ഹാക്കര്‍മാര്‍ നേരത്തേയും തകര്‍ത്തിട്ടുണ്ട്. വെബ്‌സൈറ്റ് തകര്‍ത്തശേഷം സുരക്ഷ ഒരു മിഥ്യ മാത്രമാണെന്നു പാക്കിസ്ഥാന്‍ ഹാക്കര്‍ ഇതില്‍ എഴുതിയിരുന്നു. സൈറ്റ് തകര്‍ത്തുവെന്നു സ്വയം പ്രഖ്യാപിച്ച ഫൈസല്‍ എന്ന പേരാണ് ഇതില്‍ കുറിച്ചിരുന്നത്.
വെബ്‌സൈറ്റ് ഹാക്ക് ചെയ്തശേഷം ഇന്ത്യയുടെ ദേശീയ പതാക കത്തിക്കുന്ന ചിത്രവും പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യവും രേഖപ്പെടുത്തിയിരുന്നു. വെബ്‌സൈറ്റ് പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്റ്റേറ്റ് ഡാറ്റാ സെന്ററിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. എക്‌സ്‌ക്യുഎല്‍ ഇന്‍ജക്ഷന്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണു വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്ന സംഘത്തിലെ അംഗമാണ് താനെന്നും ഫൈസലിന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നുണ്ട്. ഇയാളുടെ സ്വകാര്യ വെബ്‌സൈറ്റ് ബ്രിട്ടനിലെ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റാണ് സര്‍ക്കാര്‍ സൈറ്റ് രൂപകല്‍പ്പന ചെയ്തത്. ns1. cdit.org, ns2.cdit.org എന്നീ ഡിഫാള്‍ട്ട് നെയിം സെര്‍വറുകളാണ് സര്‍ക്കാര്‍ സൈറ്റിന് നല്‍കിയിട്ടുള്ളത്. അലക്‌സാ ഗ്ലോബല്‍ റാങ്കിംഗില്‍ ഏഴായിരത്തിനടുത്താണ് ഈ സൈറ്റിന്റെ സ്ഥാനം. ഇരുപതിലധികം സൈറ്റുകളാണ് ഇതേ നെയിം സെര്‍വറിലുള്ളത്. ഇതില്‍ എന്‍ട്രന്‍സ് കമ്മീഷന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, കെഎസ്എഫ്ഇ, എല്‍ബിഎസ് കേരള തുടങ്ങി യവയും ഉണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവം വളരെ ഗൗരവമേറിയതാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.













Discussion about this post