തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ്ണ ഇ-സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള ഡിജിറ്റല്‍ സാക്ഷരതാപരിപാടിക്ക് തുടക്കമായി. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശകകേന്ദ്രത്തില്‍ നടന്ന പൈലറ്റ് ഫേസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.
നൂറ് ശതമാനം ഡിജിറ്റല്‍ ലിറ്ററസി നേടുകയെന്നത് മികച്ച കാര്യമാണ്. എന്നാല്‍ തൊണ്ണൂറു ശതമാനത്തോളം പേര്‍ വളരെ എളുപ്പത്തില്‍ ഇ-സാക്ഷരത നേടും. ശേഷിക്കുന്ന പത്ത് ശതമാനത്തോളം പേര്‍ക്ക് ഇ-സാക്ഷരത നല്‍കുക പ്രയാസകരമേറിയ കാര്യമാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. പ്രാരംഭഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ പത്ത് സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട പത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് വീതം ഇന്റര്‍നെറ്റ് സൗകര്യമുള്ള ടാബ്‌ലെറ്റും വിദഗ്ധ പരിശീലനവും നല്‍കും. ഇവര്‍ അവരുടെ പ്രദേശത്തെ കംപ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത പരമാവധി പേര്‍ക്ക് ഇ-ഗവേണന്‍സിനെയും ഇന്റര്‍നെറ്റ് സെക്യൂരിറ്റിയെയും സംബന്ധിച്ച് പരിശീലനം നല്‍കും. പൈലറ്റ് പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയ ഇ-സാക്ഷരര്‍ക്ക് അവരുടെ ഇ-മെയില്‍ വിലാസത്തില്‍ സര്‍ട്ടിഫിക്കറ്റ് അയച്ചുകൊടുക്കും.













Discussion about this post