കോഴിക്കോട്: കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷിക്കണമെന്നു ബിജെപി. അന്വേഷണം ആരംഭിക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം.
വിവാദങ്ങളില്‍ നിന്നും സിപിഎമ്മിനു കൈകഴുകാന്‍ കഴിയില്ല. കള്ളനോട്ടു കേസ് ഉള്‍പ്പെടെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടു റൌഫിനെതിരെ നടപടിയെടുത്തില്ല. വിവാദങ്ങളുടെ പശ്‌ചാത്തലത്തില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പുനരന്വേഷണം നടത്തണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
കുഞ്ഞാലിക്കുട്ടിയെ സംരക്ഷിച്ചത് വഴി എന്ത് പ്രത്യുപകാരമാണ് ലഭിച്ചതെന്ന് സി.പി.എം വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. മലബാര്‍ സിമന്റ്‌സ് മുന്‍ സെക്രട്ടറി ശശീന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്.
ശശീന്ദ്രന്റെ മരണത്തിന് പാലക്കാട്ടെ ഒരു വ്യവസായിയുടെ പങ്കും ആ വ്യവസായിയുമായി കുഞ്ഞാലിക്കുട്ടിക്കുള്ള ബന്ധവും പുറത്തുവന്നിട്ടുണ്ട്. ഇതിലൂടെ കേരള രാഷ്ട്രീയത്തിലെ ക്രിമിനല്‍ മുഖമാണ് വെളിച്ചത്ത് വന്നിരിക്കുന്നത്. ഈ ക്രിമിനല്‍വത്‌ക്കരണത്തിന് സംരക്ഷണം നല്‍കിയത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ആളാണ് റൌഫെന്ന് കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
Discussion about this post