പാലക്കാട്: അട്ടപ്പാടിയില്‍ പോലീസുകാര്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം നടന്നു. പുതൂരിലെ ഗൊട്ടിയാര്‍കണ്ടി ഊരിനു മുകളില്‍ ചെന്താമലയ്ക്കു സമീപം ശനിയാഴ്ച ഉച്ചയ്ക്കു 12 മണിയോടു കൂടിയാണ് വെടിവയ്പ്പുണ്ടായത്. മാവോയിസ്റ്റ് സാന്നിധ്യമുണ്‌ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും അടങ്ങുന്ന സംഘം അഗളി സിഐയുടെ നേതൃത്വത്തില്‍ പരിശോധനയ്ക്കു ചെന്നപ്പോഴാണു സംഭവം. ഇതേത്തുടര്‍ന്നു പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ മാവോയിസ്റ്റുകള്‍ക്കു പരിക്കേറ്റതായാണ് വിവരം. ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്കു ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നു പാലക്കാട് എസ്പി ഷാനവാസ് അറിയിച്ചു.
ആക്രമണത്തിനു പിന്നില്‍ അഞ്ചംഗ മാവോയിസ്റ്റ് സംഘമാണെന്നാണ് വിലയിരുത്തല്‍. പത്തു തവണയോളം പോലീസ് വെടിയുതിര്‍ത്തു. സംഭവത്തെ സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടുണെ്ടന്നും പോലീസ് പരിശോധന തുടരുകയാണെന്നും അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
എസ്പിയും കളക്ടര്‍ മേരിക്കുട്ടി ഐസക്കും സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ഭാര്യയേയും അറസ്റ്റ് ചെയ്തതോടെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ തളര്‍ന്നിട്ടില്ലെന്നു കാണിക്കാനാണ് ആക്രമണമെന്നാണ് പോലീസിന്റെ നിഗമനം.













Discussion about this post