കൊച്ചി : കാശി മഠാധിപതി സ്വാമി സുധീന്ദ്ര തീര്‍ത്ഥ ശിഷ്യനായ സ്വാമി സംയമീന്ദ്ര തീര്‍ത്ഥയെ തന്റെ പിന്‍ഗാമിയായി വിളംബരം ചെയ്തു. എറണാകുളം തിരുമല ദേവസ്വം ക്ഷേത്രത്തില്‍ ഇന്നലെ മംഗളാരതിക്ക് ശേഷം ക്ഷേത്രം തന്ത്രി രാജാമണിഭട്ട് രായസപത്രം (വിളംബരം) വായിച്ചു.
കഴിഞ്ഞ സപ്തംബര്‍ എട്ടിനാണ് സ്വാമി സുധീന്ദ്ര തീര്‍ത്ഥ തന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഹരിദ്വാറില്‍ നിന്ന് വിളംബരം ഇന്ത്യയിലെ എല്ലാ ഗൗഡസാരസ്വത ബ്രാഹ്മണ സമാജങ്ങളിലേക്കും അയയ്ക്കുകയായിരുന്നു. കാശി മഠത്തിന്റെ ആചാരാനുഷ്ഠാനങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ച് സുധീന്ദ്ര തീര്‍ത്ഥയുടെ കാലശേഷം സംയമീന്ദ്ര തീര്‍ത്ഥ മഠാധിപതിയും സമുദായാചാര്യനും ആയിരിക്കുമെന്നും മറ്റാര്‍ക്കും അതിന് അവകാശമില്ലെന്നും രായസപത്രത്തില്‍ പറയുന്നു.
എറണാകുളം തിരുമല ദേവസ്വം ക്ഷേത്ര മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായ പി.രംഗദാസ പ്രഭു, ജെ.രാധാകൃഷ്ണ കമ്മത്ത്, കമ്മിറ്റി അംഗങ്ങളായ ടി.ജി.രാജാറാം ഷേണായ്, ആര്‍.രാമനാരായണ പ്രഭു എന്നിവര്‍ നേതൃത്വം നല്‍കി.
എറണാകുളം തിരുമല ദേവസ്വം ക്ഷേത്ര മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായ പി.രംഗദാസ പ്രഭു, ജെ.രാധാകൃഷ്ണ കമ്മത്ത്, കമ്മിറ്റി അംഗങ്ങളായ ടി.ജി.രാജാറാം ഷേണായ്, ആര്‍.രാമനാരായണ പ്രഭു എന്നിവര്‍ നേതൃത്വം നല്‍കി.
Discussion about this post