Thursday, April 16, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തിരഞ്ഞെടുപ്പില്‍ കുറ്റങ്ങള്‍ തടയുന്നതിനായി കര്‍ശന നടപടികള്‍

by Punnyabhumi Desk
Oct 28, 2015, 06:13 pm IST
in കേരളം

Electronic-voting-machineതിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അഴിമതി പ്രവൃത്തികള്‍, തിരഞ്ഞെടുപ്പ് സംബന്ധിച്ച് കുറ്റങ്ങള്‍ എന്നിവ തടയുന്നതിനായി കര്‍ശന നടപടികള്‍ ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

തിരഞ്ഞെടുപ്പ് സംബന്ധിച്ച് മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ ആധാരമാക്കി പൗരന്മാര്‍ തമ്മില്‍ ശത്രുതാപരമായ വികാരങ്ങളോ വെറുപ്പോ വളര്‍ത്താന്‍ പാടില്ല. ഒരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ കാലയളവിനുള്ളില്‍ ആ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിന്റെ ഏതെങ്കിലും പൊതുയോഗം വിളിച്ചുകൂട്ടുകയോ നടത്തുകയോ അല്ലെങ്കില്‍ അതില്‍ പങ്കെടുക്കുകയോ ചെയ്യാന്‍ പാടില്ല. തിരഞ്ഞെടുപ്പ് യോഗങ്ങളുടെ നടത്തിപ്പ് തടയുന്നതിന് ക്രമരഹിതമായി പ്രവര്‍ത്തിക്കുകയോ യോഗങ്ങള്‍ അലങ്കോലപ്പെടുത്തുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണ്. തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുകയോ എണ്ണുകയോ ചെയ്യുന്നതു സംബന്ധിച്ച് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനോ, ഏജന്റോ അല്ലെങ്കില്‍ മറ്റൊരാളോ വോട്ടു ചെയ്യലിന്റെ രഹസ്യ സ്വഭാവം ലംഘിക്കാന്‍ ഇടയാക്കുന്ന ഏതെങ്കിലും വിവരത്തെക്കുറിച്ച് മറ്റാരെയെങ്കിലും അറിയിക്കാന്‍ പാടില്ല.

തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ വരണാധികാരിയോ അസിസ്റ്റന്റ് വരണാധികാരിയോ പ്രിസൈഡിംഗ് ഓഫീസറോ പോളിംഗ് ഓഫീസറോ തിരഞ്ഞെടുപ്പ് ജോലിയ്ക്ക് നിയോഗിക്കപ്പെട്ട മറ്റ് ഉദ്യോഗസ്ഥരോ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയോ വോട്ടു ചെയ്യുന്നതിനെ സ്വാധീനിക്കുകയോ ചെയ്യാന്‍ പാടില്ല. വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ ആ പോളിംഗ് സ്റ്റേഷനകത്തു വച്ചോ പഞ്ചായത്ത് നിയോജകമണ്ഡലത്തിന്റെ ഇരുന്നൂറു മീറ്റര്‍ / മുനിസിപ്പല്‍ വാര്‍ഡ് പോളിംഗ് സ്റ്റേഷന്റെ നൂറു മീറ്റര്‍ ദൂരത്തിനകത്തുള്ള പൊതു സ്ഥലത്തോ സ്വകാര്യ സ്ഥലത്തോ വച്ചോ വോട്ടു പിടിക്കുകയോ പ്രചാരണം നടത്തുകയോ ചെയ്യരുത്.

വോട്ടു ചെയ്യാന്‍ വരുന്നവര്‍ക്ക് അസഹ്യത ഉണ്ടാകുന്ന വിധമോ പോളിംഗ് ഉദ്യോഗസ്ഥന്മാരുടേയോ മറ്റാളുകളുടേയോ പ്രവൃത്തിയില്‍ ഇടപെടുന്ന വിധമോ പോളിംഗ് സ്റ്റേഷന്റെ അകത്തോ പ്രവേശന വഴിയിലോ പൊതു സ്ഥലത്തോ ക്രമരഹിതമായി പെരുമാറുന്നത് കുറ്റകരമാണ്. പോളിംഗ് സ്റ്റേഷനില്‍ വോട്ടെടുപ്പ് നിശ്ചയിച്ചിട്ടുള്ള സമയത്തിനിടയില്‍ അനുചിതമായി പെരുമാറുകയോ പ്രിസൈഡിംഗ് ഓഫീസറുടെ നിയമാനുസൃത നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയോ ചെയ്യരുത്. തിരഞ്ഞെടുപ്പില്‍ വാഹനങ്ങള്‍ നിയമവിരുദ്ധമായി കൂലിക്കെടുക്കുകയോ ആര്‍ജിക്കുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണ്.

സര്‍ക്കാര്‍ ജീവനക്കാരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ജീവനക്കാരോ തിരഞ്ഞെടുപ്പ് ഏജന്റുമാരായോ പോളിംഗ് ഏജന്റായോ പ്രവര്‍ത്തിക്കരുത്. പോളിംഗ് സ്റ്റേഷനോ പോളിംഗിനായി നിശ്ചയിച്ച സ്ഥലമോ പിടിച്ചെടുക്കുകയോ പോളിംഗ് അധികാരികള്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വിട്ടുകൊടുക്കുന്നതിന് ഇടയാക്കുകയോ തിരഞ്ഞെടുപ്പിന്റെ ക്രമമായ നടത്തിപ്പിനെ ബാധിക്കുന്ന മറ്റേതെങ്കിലും പ്രവൃത്തിയോ ചെയ്യുന്നത് നിയമലംഘനമാണ്. പോളിംഗ് സ്റ്റേഷനോ പോളിംഗിന് നിശ്ചയിച്ച സ്ഥലമോ കൈവശപ്പെടുത്തുകയും അയാളുടെയോ അവരുടെയോ അനുയായികളെ മാത്രം വോട്ടവകാശം വിനിയോഗിക്കുന്നതിന് അനുവദിക്കുകയും മറ്റുള്ളവരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നത് കുറ്റകരമാണ്. ഏതെങ്കിലും വോട്ടറെ ഭീഷണിപ്പെടുത്തി വോട്ടു രേഖപ്പെടുത്തുന്നതില്‍ നിന്ന് തടയുക, ബൂത്ത് പിടിച്ചെടുക്കല്‍, വോട്ടെണ്ണല്‍ കേന്ദ്രം പിടിച്ചെടുക്കല്‍, വോട്ടെണ്ണലിനെ ബാധിക്കുന്ന ഏതെങ്കിലും കാര്യം ചെയ്യുന്നതും നിയമ ലംഘനമാണ്. സര്‍ക്കാര്‍ /തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ വിജയസാദ്ധ്യത മെച്ചപ്പെടുത്തുന്നതിന് സഹായിക്കുകയോ ഒത്താശ ചെയ്യുകയോ ചെയ്യരുത്. തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക വഞ്ചനാപൂര്‍വ്വം വിരൂപമാക്കുകയോ വഞ്ചനാപൂര്‍വ്വം നശിപ്പിക്കുകയോ ചെയ്യുക, പോസ്റ്റല്‍ ബാലറ്റ് വഴിയുള്ള വോട്ട് ചെയ്യല്‍ സംബന്ധിച്ച് ഉപയോഗിക്കപ്പെടുന്ന ഏതെങ്കിലും തിരിച്ചറിയല്‍ പ്രഖ്യാപനമോ ഔദ്യോഗിക കവറോ വഞ്ചനാപൂര്‍വ്വം വിരൂപമാക്കുകയോ, വഞ്ചനാപൂര്‍വ്വം നശിപ്പിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്. തിരഞ്ഞെടുപ്പിന്റെ ഉപയോഗത്തിനായുള്ള വോട്ടിംഗ് യന്ത്രം യഥാവിധിയുള്ള അധികാരം കൂടാതെ നശിപ്പിക്കുകയോ, തുറക്കുകയോ മറ്റുവിധത്തില്‍ ഇടപെടുകയോ ചെയ്യരുത്.

ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുന്നത് ദൈവികമായ അപ്രീതിയ്ക്ക് കാരണമാകും എന്ന് ഭീഷണിപ്പെടുത്തി ഒരാളുടെ വോട്ടവകാശം വിനിയോഗിക്കുന്നതില്‍ ഇടപെടാന്‍ പാടില്ല. വോട്ടുചെയ്യുന്നതിനായി വോട്ടറെ അവിഹിതമായി സ്വാധീനിക്കുകയോ ആള്‍മാറാട്ടം നടത്തുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. മറ്റൊരാളിന്റെ പേരില്‍ ഏതെങ്കിലും ഒരാള്‍ വോട്ടു ചെയ്യുകയോ, അല്ലെങ്കില്‍ ആ തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ വോട്ടു ചെയ്ത ആള്‍ അതേ തിരഞ്ഞെടുപ്പില്‍ വീണ്ടും വോട്ടു ചെയ്യുക അല്ലെങ്കില്‍ അപ്രകാരം വോട്ടുചെയ്യുന്നതിന് ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്ത് ആള്‍മാറാട്ടം നടത്തുക എന്നിവയും കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 121, 122, 123, 125, 128, 129, 131, 135, 137 പ്രകാരവും കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷന്‍ 150, 151, 152, 153, 155, 159, 161 പ്രകാരം കുറ്റകരമാണ്. മേല്‍വിവരിച്ച തിരഞ്ഞെടുപ്പ് കുറ്റങ്ങള്‍ ഏതെങ്കിലും ആള്‍ ചെയ്യുന്നതായി ബോധ്യപ്പെടുന്ന പക്ഷം ബന്ധപ്പെട്ട വരണാധികാരി / തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വീഴ്ചകൂടാതെ പോലീസ് അധികാരികളെ വിവരം അറിയിക്കേണ്ടതും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതുമാണ് എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ShareTweetSend

Related News

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.
കേരളം

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies