തിരുവനന്തപുരം: അശ്വിനികുമാര്‍ എം.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ശാസ്ത്ര-സാങ്കേതിക, പരിസ്ഥിതി, വനം പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നവംബര്‍ 12 മുതല്‍ 15 വരെ കൊച്ചിയിലും അഗത്തിയിലും സന്ദര്‍ശനം നടത്തും.
2015 ലെ കോമ്പന്‍സേറ്ററി എഫോറസ്റ്റേഷന്‍ ഫണ്ട് ബില്‍, കേരളത്തിലെയും പ്രത്യേകിച്ച് കൊച്ചി/എറണാകുളത്തെയും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് സമിതി വിദഗ്ധരുമായും സിവില്‍ സൊസൈറ്റി സംഘടനകളുമായും സര്‍ക്കാരിതര സംഘടനകളുമായും നവംബര്‍ 14-ന് കൊച്ചിയില്‍ ചര്‍ച്ച നടത്തും. വൈകുന്നേരം അഞ്ച് മണിക്ക് സമിതി മാധ്യമപ്രതിനിധികളുമായും ചര്‍ച്ച നടത്തും. കമ്മിറ്റി മുമ്പാകെ ഹാജരായി പാരിസ്ഥിതിക വിഷയങ്ങള്‍ സംബന്ധിച്ച തെളിവെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 10 നകം ചുവടെയുള്ള വിലാസത്തില്‍ അപേക്ഷ നല്‍കണം. വിലാസം : V.S.P.Singh, Joint Director, Rajya Sabha Secretariat, Room No.142, First Floor, Parliament House Annexe, New Delhi-110001.. ഫോണ്‍: 23035411. കോമ്പന്‍സേറ്ററി എഫോറസ്റ്റേഷന്‍ ബില്ലിന്റെ പൂര്‍ണരൂപം രാജ്യസഭാ വെബ്‌സൈറ്റായ http://rajyasabha.nic.in ലെ കമ്മറ്റീസ് എന്ന ലിങ്കില്‍ ലഭിക്കും. ഇതോടൊപ്പം ബഹിരാകാശ വകുപ്പിനു കീഴിലുള്ള ആലുവയിലെ അമോണിയം പെര്‍ക്ലോറേറ്റ് എക്‌സ്‌പെരിമെന്റല്‍ പ്ലാന്റ്, സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് വകുപ്പിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി, സെന്റര്‍ ഫോര്‍ മറൈന്‍ ലിവിംഗ് റിസോഴ്‌സസ് ആന്‍ഡ് ഇക്കോളജി എന്നിവയുടെ അധികൃതരുമായും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അധികൃതരുമായും സമിതി കൂടിക്കാഴ്ച്ച നടത്തും
Discussion about this post