ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ മുന്‍ എം.പി. ഡോ. സിര്‍സില്ല രാജയ്യയുടെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ നാലുപേര്‍ മരിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാറംഗല്‍ ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമാണ് ഡോ. സിര്‍സില്ല. അദ്ദേഹത്തിന്‍റെ മരുമകള്‍ സരിക, ചെറുമക്കളായ അഭിനവ്, അയന്‍, ശ്രീയന്‍ എന്നിവരാണ് മരിച്ചത്. രാജയ്യയുടെ മകന്‍ അനിലിന്റെ ഭാര്യയാണ് സരിക.
പാചകവാതക സിലിണ്ടര്‍ ചോര്‍ന്നാണ് തീപ്പിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.
Discussion about this post