Saturday, March 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

മലയാള ഭാഷാ നിയമം വേഗത്തില്‍ നടപ്പാക്കുന്നത് ആലോചനയില്‍: മുഖ്യമന്ത്രി

by Punnyabhumi Desk
Nov 4, 2015, 06:59 pm IST
in മറ്റുവാര്‍ത്തകള്‍

Oommen_Chandyതിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന മലയാള ഭാഷാ നിയമം വേഗത്തില്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭരണ ഭാഷാ വാരാഘോഷവും ഭരണഭാഷാ വര്‍ഷാഘോഷവും മലയാളം – ശ്രേഷ്ഠഭാഷാ ദിനാഘോഷവും ദര്‍ബാര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയാളികള്‍ ഭാഷാ സ്‌നേഹികളാണ്. ഭാഷയുടെ പേരില്‍ തീവ്രവാദം സ്വീകരിച്ചിട്ടില്ല. ഭാഷാ ന്യൂനപക്ഷങ്ങളോടും നമുക്ക് വ്യക്തമായ കടമയുണ്ട്. അതിന് ഭംഗം വരാത്തവിധം അവര്‍ക്ക് കൂടി സ്വീകാര്യമായ വിധത്തിലുളള സംവിധാനമാണ് ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കേരളം ആഗ്രഹിച്ചിരുന്നുവെങ്കിലും അതിനായി ഏറെ കാത്തിരിക്കേണ്ടി വന്നു. നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം ലഭിച്ച പദവി ലോകത്തെവിടെയുമുളള മലയാളികള്‍ അഭിമാനത്തോടെ കാണുന്നു. ശ്രേഷ്ഠഭാഷാ പദവിയോട് അനുബന്ധമായി കേരളത്തിന് പ്രതീക്ഷിച്ചിരുന്ന കേന്ദ്ര ധനസഹായം ഇനിയും വേണ്ട രീതിയില്‍ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഭാഷാ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. വിവിധ തലങ്ങളിലുളള പുരസ്‌കാരങ്ങള്‍ ജീവനക്കാരായ മണികണ്ഠന്‍, സ്മിത രാജന്‍, ഒ.ലത എന്നിവര്‍ ഏറ്റുവാങ്ങി.

അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനിനെറ്റോ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലികൊടുത്തു. ഔദ്യോഗിക ഭാഷാ ഉന്നതതല സമിതി അനൗദ്യോഗിക അംഗം ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനായിരുന്നു. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ സ്വാഗതവും ഭരണ ഭാഷാ വിഭാഗം ഡപ്യൂട്ടി സെക്രട്ടറി മിനി ഭാസ്‌കര്‍ നന്ദിയും പറഞ്ഞു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies