Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: ഫലപ്രഖ്യാപനത്തിന് ക്രമീകരണങ്ങളായി

by Punnyabhumi Desk
Nov 5, 2015, 04:38 pm IST
in കേരളം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നടന്ന എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വോട്ടെണ്ണല്‍ നവംബര്‍ ഏഴിന് 8 മണിക്ക് ആരംഭിക്കും. ത്രിതല പഞ്ചായത്തുകളില്‍ ബ്ലോക്കു തലത്തിലുള്ള വിതരണ സ്വീകരണ കേന്ദ്രങ്ങളും നഗരസഭകളില്‍ അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളുമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.

ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും നഗരസഭകളില്‍ അതത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുമാണ് സജ്ജീകരിക്കുന്നത്. വോട്ടെണ്ണല്‍ പുരോഗതി അപ്പപ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെയും, മാധ്യമങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നതിന് ട്രെന്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ട് വിവരം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിന് കൗണ്ടിംഗ് സെന്ററില്‍ ബ്ലോക്ക് വരണാധികാരിയുടെ ഹാളിന് സമീപവും, നഗരസഭകളിലെ കൗണ്ടിംഗ് സെന്ററുകളിലും ഡാറ്റാ അപ്‌ലോഡിംഗ് സെന്ററിന് വേണ്ടി പ്രത്യേകം മുറി സജ്ജമാക്കും.

ഡാറ്റാ അപ്‌ലോഡിംഗ് സെന്ററില്‍ ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് അതത് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുള്ള ആറ് കമ്പ്യൂട്ടറുകള്‍, മൂന്ന് ലേസര്‍ പ്രിന്ററുകള്‍ എന്നിവയും അവ കണക്ട് ചെയ്യുന്നതിനുള്ള യു.പി.എസും സജ്ജീകരിക്കും. മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷനുകളെ സംബന്ധിച്ച് നാല് കമ്പ്യൂട്ടറും രണ്ട് ലേസര്‍ പ്രിന്ററുകളും ഉണ്ടാകും. കമ്പ്യൂട്ടറുകള്‍ യൂണിക്കോഡ് സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും. ഈ സെന്ററിന്റെ മേല്‍നോട്ടം വഹിക്കുന്നതിന് സൂപ്രണ്ട് തസ്തികയിലുള്ള ഒരു ഓഫീസറെയും, സാങ്കേതിക സഹായത്തിന് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍ നിന്ന് ബ്ലോക്ക് ഓഫീസിലോ മുനിസിപ്പല്‍ ഓഫീസിലോ നിയമിച്ചിട്ടുള്ള ഒരു കമ്പ്യൂട്ടര്‍ വിദഗ്ദനെയും നിയോഗിച്ചിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്തിലെ സെന്ററിലേയ്ക്ക് ബ്ലോക്കിനു കീഴില്‍ വരുന്ന പഞ്ചായത്തുകളിലെ 5 ടെക്‌നിക്കല്‍ അസിസ്റ്റന്റ്മാരെ ഡാറ്റാ എന്‍ട്രിക്ക് ചുമതലപ്പെടുത്തിയിട്ടുണ്ട്. മുനിസിപ്പാലിറ്റി ഡാറ്റാ സെന്ററുകളില്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍ നിന്നുള്ള രണ്ട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ ആയിരിക്കും ഉണ്ടാവുക. ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കഴിവതും ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ആ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രതേ്യകം കൗണ്ടിംഗ് ഹാളുകളും/മുറികളും സജ്ജീകരിക്കും. ഓരോ ഗ്രാമപഞ്ചായത്തിന്റെയും കൗണ്ടിംഗ് ഹാളില്‍, വരണാധികാരിക്കുള്ള വേദിയും, ടാബുലേഷന്‍, പാക്കിംഗ്, വോട്ടെണ്ണല്‍ എന്നിവയ്ക്ക് പ്രതേ്യകം മേശകളും ഉണ്ടാകും. പരാമാവധി 8 പോളിംഗ് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടിംഗ് ടേബിള്‍ എന്ന രീതിയില്‍ ആയിരിക്കും കൗണ്ടിംഗ് ടേബിളുകള്‍ സജ്ജീകരിക്കുക. ഇത്തരത്തില്‍ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിന് ആനുപാതികമായി കൗണ്ടിംഗ് ടേബിളുകള്‍ ഉണ്ടാകും.

പോസ്റ്റല്‍ വോട്ടുകള്‍ ആയിരിക്കും ആദ്യം എണ്ണുക. ഓരോ തലത്തിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതത് തലത്തിലെ വരണാധികാരികള്‍ മാത്രം എണ്ണേണ്ടതാണ്. ഒരു ഗ്രാമപഞ്ചായത്തിന്റെ കൗണ്ടിംഗ് ഹാളില്‍ എത്ര വോട്ടെണ്ണല്‍ മേശകള്‍ സജ്ജീകരിച്ചിട്ടുണ്ടോ അത്രയും എണ്ണം വാര്‍ഡുകളിലെ കണ്‍്‌ട്രോള്‍ യൂണിറ്റുകള്‍ ആയിരിക്കും ആദ്യം സ്‌ട്രോങ്ങ് റൂമില്‍ നിന്നും ഏറ്റ് വാങ്ങി വോട്ടെണ്ണുക. വോട്ടെണ്ണല്‍ ഒന്നാം വാര്‍ഡു മുതല്‍ എന്ന ക്രമത്തില്‍ ആയിരിക്കും ആരംഭിക്കുക. ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍ എന്ന ക്രമത്തില്‍ സ്റ്റാഫ് ഉണ്ടാകും. നഗരസഭകളില്‍ ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ആകും ഉണ്ടാവുക. ടാബുലേഷന്‍, പാക്കിംഗ് എന്നിവയ്ക്കും പ്രതേ്യകം സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട്. ഓരോ പോളിംഗ് സ്റ്റേഷന്റെയും വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍ ഫാറം 24എ-ല്‍ വോട്ടെണ്ണലിന്റെ ഫലം രേഖപ്പെടുത്തുകയും ട്രെന്‍ഡില്‍ നിന്ന് ലഭിക്കുന്ന ഫോറങ്ങള്‍ പൂരിപ്പിച്ച് ഒപ്പ് രേഖപ്പെടുത്തുന്നതുമാണ്. ഉടന്‍തന്നെ പൂരിപ്പിച്ച ട്രന്‍ഡിലെ ഫാറങ്ങള്‍/ഫാറം 24എ-യുടെ ഭാഗം -2 -ന്റെ ഡ്യൂപ്ലിക്കേറ്റ് ഇതിലേയ്ക്ക് നിയോഗിച്ച ജീവനക്കാരന്‍ മുഖേന ഡാറ്റാ അപ്‌ലോഡിംഗ് സെന്ററില്‍ ലഭ്യമാക്കും.

ഗ്രാമപഞ്ചായത്ത് വരണാധികാരി ഗ്രാമപഞ്ചായത്തിന്റെ 24 എ ഫാറത്തില്‍ ഒപ്പ് രേഖപ്പെടുത്തി ഫാറം 25-ലെ റിസള്‍ട്ട് ഷീറ്റ് തയ്യാറാക്കും. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ 24എ ഫാറങ്ങള്‍ ഉടന്‍ ബ്ലോക്ക് വരണാധികാരിക്ക് ലഭ്യമാക്കും. കൗണ്ടിംഗ് ഹാളില്‍ നിന്നും ഡാറ്റാ അപ്‌ലോഡിംഗ് സെന്ററിലേയ്ക്കും ബ്ലോക്ക് വരണാധികാരികള്‍ക്കും 24എ ഫാറങ്ങള്‍ ലഭ്യമാക്കുന്നതിന് മാത്രം ഓരോ ഗ്രാമപഞ്ചായത്തിലേയ്ക്കും ഒരു ജീവനക്കാരനെ ചുമതലപ്പെടുത്തും. വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഫാറം 25-ലെ റിസള്‍ട്ട് ഷീറ്റ് തയ്യാറാക്കുന്ന മുറയ്ക്ക് ഓരോ ഗ്രാമപഞ്ചായത്ത് വാര്‍ഡിലെയും ഫലപ്രഖ്യാപനം ഗ്രാമപഞ്ചായത്ത് വരണാധികാരി നടത്തും ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി, വിവിധ ഗ്രാമപഞ്ചായത്ത് കൗണ്ടിംഗ് മേശകളില്‍ നിന്നും ലഭിക്കുന്ന ടാബുലേഷന്‍ ഷീറ്റുകളുടെ അടിസ്ഥാനത്തില്‍ ഓരോ ബ്ലോക്ക് വാര്‍ഡിലെയും വോട്ടുകള്‍ ക്രമീകരിച്ച് ആ ബ്ലോക്ക് വാര്‍ഡുകളുടെ ഫലപ്രഖ്യാപനം നടത്തും.

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ 24എ വോട്ടുകണക്കുകളുടെ ഫാറങ്ങള്‍ ശേഖരിച്ച് ബ്ലോക്ക് വരണാധികാരി കഴിയുന്നതും വേഗം പ്രതേ്യക ദൂതന്‍ മുഖേന ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് ലഭ്യമാക്കും. വോട്ടെണ്ണലിനു ശേഷം ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് സുരക്ഷിത സൂക്ഷിപ്പില്‍ വയ്‌ക്കേണ്ട രേഖകളും ഡിറ്റാച്ചബിള്‍ മെമ്മറി മോഡ്യൂള്‍ (ഡി.എം.എം)-ഉം ബന്ധപ്പെട്ട ട്രഷറികളില്‍ സൂക്ഷിക്കും. വോട്ടിംഗ് മെഷീന്‍ കൂടി ട്രഷറികളില്‍ സൂക്ഷിക്കും. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ആവശ്യമായ ജീവനക്കാരെ നിയമിച്ച് അതത് വരണാധികാരികള്‍ ഉത്തരവ് പുറപ്പെടുവിക്കും. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍ ഒക്‌ടോബര്‍ എട്ടിന് തന്നെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ജില്ലാ കേന്ദ്രങ്ങളിലെ ഗോഡൗണുകളില്‍ തിരികെ എത്തിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ബി.എസ്.എന്‍.എല്‍ ആണ് സംസ്ഥാനമൊട്ടാകെയുളള 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളെയും ഇന്റര്‍നെറ്റുമായി സംയോജിപ്പിച്ചിട്ടുളളത്. കേരള സംസ്ഥാന ഐ.ടി.മിഷന്‍, സ്റ്റേറ്റ് ഡാറ്റാ സെന്റര്‍, കെല്‍ട്രോണ്‍ എന്നീ സ്ഥാപനങ്ങള്‍ സാങ്കേതിക സഹായം ലഭ്യമാക്കി. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍.ഐ.സി) രൂപകല്പന ചെയ്ത സോഫ്റ്റ് വെയര്‍ ആണ് ട്രെന്‍ഡിനു വേണ്ടി ഉപയോഗിച്ചിട്ടുളളത്.

വിവിധ ജില്ലകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം ചുവടെ ജില്ല, വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം എന്ന ക്രമത്തില്‍. തിരുവനന്തപുരം – 16, കൊല്ലം – 16, പത്തനംതിട്ട – 12, ആലപ്പുഴ – 18, കോട്ടയം – 17, ഇടുക്കി- 10 എറണാകുളം- 28, തൃശ്ശൂര്‍ – 24, പാലക്കാട് – 20, മലപ്പുറം – 27, കോഴിക്കോട് – 20, വയനാട് – 7, കണ്ണൂര്‍ – 20, കാസര്‍ഗോഡ് – 9.

ShareTweetSend

Related News

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കേരളം

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

കേരളം

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies