തിരുവനന്തപുരം: തമ്പാനൂരിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി കെഎസ്‌യുഡിപി മുഖേന നടത്തിവരുന്ന പഴവങ്ങാടി തോട് നവീകരണപദ്ധതി ഈ മാസം പൂര്‍ത്തിയാകുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍.
തമ്പാനൂരില്‍നിന്നും ഉപ്പിലാംമൂട് വരെ ഡൈവേര്‍ഷന്‍ കനാല്‍ നിര്‍മ്മിക്കുന്നതിനുവേണ്ടിയുള്ള മൈക്രോ ടണലിങ്ങും പ്രീകാസ്റ്റ് ഡ്രെയിന്‍ ജോലികളും ആരംഭിക്കുന്നതിന് ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ കെഎസ്‌യുഡിപി ഡെപ്യൂട്ടി ഡയറക്ടര്‍ രാജഗോപാല്‍, പ്രോജക്ട് മാനേജര്‍ അനില്‍, എഞ്ചിനീയര്‍ വിജയന്‍, ടെക്‌നിക്കല്‍ ഓഫീസര്‍ അഷിത എന്നിവര്‍ പങ്കെടുത്തു












