തിരുവനന്തപുരം: ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ പണംകൊടുത്ത് സര്‍ക്കാര്‍ ശേഖരിക്കുന്ന ‘കേരള മോഡല്‍’ അനുകരിക്കാവുന്ന ആശയമാണെന്ന് യുഎസ് പ്രതിനിധി സംഘം.പ്രകൃതിയെ നശിപ്പിക്കാനിടയാവുമായിരുന്ന ഈ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സാധിച്ചുവെന്നത് വലിയ നേട്ടമാണെന്ന് ഇന്‍ഡ്യാനയിലെ കാര്‍മല്‍ കോര്‍പ്പറേഷന്‍ മേയര്‍ ജെയിംസ് ബ്രെയിനാര്‍ഡ് അഭിപ്രായപ്പെട്ടു.
ഇന്നത്തെ സാഹചര്യത്തില്‍ വളരെ ആവശ്യമായ പദ്ധതിയാണിത്. നൂതനമായ ഈ ആശയം നടപ്പാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജംഗ്ഷനുകളില്‍ സിഗ്നല്‍ ലൈറ്റുകളില്ലാത്ത റൗണ്ട്എബൗട്ടുകള്‍ സമയനഷ്ടം ഒഴിവാക്കുന്നതായി യുഎസില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായതായി സംഘം അറിയിച്ചു. കേരളത്തില്‍നിന്ന് ഒട്ടേറെ പദ്ധതികള്‍ മാതൃകയാക്കാനുണ്ട്. നഗര സൗന്ദര്യ വല്‍ക്കരണ പദ്ധതികളെക്കുറിച്ചുള്ള കേരളത്തിന്റെ ചിന്താഗതി പ്രോല്‍സാഹ ജനകമാണെന്നും സംഘം വിലയിരുത്തി.












