പമ്പ: ഹോട്ടലുകളില്‍ അമിത വില ഈടാക്കിയതിനും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതിനും സന്നിധാനം, നിലയ്ക്കല്‍, പമ്പ, ഔട്ടര്‍ പമ്പ എന്നിവിടങ്ങളിലെ കടകളില്‍ നിന്ന് 4.15 ലക്ഷം രൂപ പിഴ ഈടാക്കിയതായി ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.വി.സുഭാഷ് അറിയിച്ചു. സന്നിധാനത്തുനിന്ന് ഒന്നര ലക്ഷം രൂപയും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നായി 50,000 രൂപ വീതവും ഔട്ടര്‍ പമ്പയില്‍ നിന്ന് 1.65 ലക്ഷം രൂപയുമാണ് പിഴ ഈടാക്കിയത്.
Discussion about this post