Friday, August 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കരമന-കളിയിക്കാവിള ദേശീയപാത: ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ജനുവരി 13ന്

by Punnyabhumi Desk
Dec 1, 2015, 11:17 am IST
in കേരളം

തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ആദ്യഘട്ടമായ കരമന-പ്രാവച്ചമ്പലം റോഡിന്റെ ഉദ്ഘാടനം ജനുവരി 13ന് വൈകിട്ട് അഞ്ചിന് നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കരമന-കളിയിക്കാവിള ഉന്നതതല യോഗത്തില്‍ തീരുമാനമായി. വാട്ടര്‍ അഥോറിറ്റി പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നത് നീണ്ടതിനാലാണ് ഉദ്ഘാടനം ജനുവരിയിലേക്ക് മാറ്റിയത്. പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഫണ്ട് അനുവദിച്ചു. ഈ ജോലികള്‍ ഡിസംബര്‍ 15 നകം പൂര്‍ത്തിയാക്കും. അതിനുശേഷം അന്തിമ ടാറിംഗ് ആരംഭിക്കും. പുതിയ റോഡില്‍ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ തുക റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്ന് അനുവദിക്കും.

കൈമനത്തുള്ള ഗാന്ധി സ്മാരകം ബിഎസ്എന്‍എല്‍ കോമ്പൗണ്ടിലേക്ക് മാറ്റിസ്ഥാപിക്കാന്‍ ആവശ്യമായ തുക പുരാവസ്തു വകുപ്പിന് കൈമാറാന്‍ ധാരണയായി. ആര്‍ക്കിയോളജി വകുപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും മാറ്റിസ്ഥാപിക്കല്‍. കെഎസ്ആര്‍ടിസി പാപ്പനംകോട് ഡിപ്പോയ്ക്ക് ആവശ്യമായ സെക്യൂരിറ്റി ക്യാബിന്‍ നിര്‍മിച്ചുനല്‍കാനും തീരുമാനമായി.

രണ്ടാംഘട്ടത്തിന്റെ ഭൂമി ഏറ്റെടുക്കാന്‍ 288 കോടി രൂപ അനുവദിക്കാനും യോഗത്തില്‍ ധാരണയായി. ഡിസംബര്‍ 15 ന് മുമ്പ് ഇതിന്റെ നഷ്ടപരിഹാര വിതരണത്തിനുള്ള പ്രമാണ പരിശോധന പൂര്‍ത്തിയാക്കാന്‍ അഞ്ച് ടീമിനെ നിയോഗിക്കാനും തീരുമാനിച്ചു.

സമയബന്ധിതമായി പ്രമാണപരിശോധനക്ക് രേഖകള്‍ ഹാജരാക്കാത്തവര്‍ക്കുള്ള നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവെച്ച് സ്ഥലം ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകും.

45 ദിവസത്തിനുള്ളില്‍ രണ്ടാംഘട്ടത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ഫെബ്രുവരിയില്‍തന്നെ നിര്‍മാണം തുടങ്ങുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. രണ്ടാംഘട്ടത്തില്‍ പ്രാവച്ചമ്പലം മുതല്‍ പഴയ രാജപാതക്ക് ഇരുവശവും താമസിക്കുന്ന 28 കുടുംബങ്ങള്‍ക്ക് പ്രത്യേക പുനരധിവാസ പാക്കേജ് തയ്യാറാക്കാന്‍ ജില്ലാ കളക്ടറെ യോഗം ചുമതലപ്പെടുത്തി.

നിര്‍ദ്ദിഷ്ട വിഴിഞ്ഞം-കാട്ടാക്കട ദേശീയപാതയില്‍ കോവളം മുതല്‍ കാട്ടാക്കട വരെയുള്ള നിര്‍മാണത്തിന് പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്.

മോണോ റെയില്‍ പദ്ധതി ബാലരാമപുരം വഴിയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ 30.2 മീറ്റര്‍ അണ്ടര്‍ പാസേജ് നിര്‍മിക്കാന്‍ സമവായ സാധ്യത പരിശോധിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തി. സമവായത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ബാലരാമപുരം ജംഗ്ഷന്‍ ഒഴിവാക്കി മുടവൂര്‍പാറ മുതല്‍ ആറാലുംമൂട് വരെ പുതിയ ബൈപ്പാസ് നിര്‍മിക്കുന്നത് സംബന്ധിച്ച് പദ്ധതി തയാറാക്കാന്‍ പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്കി.

യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പുറമേ, മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, അഡീ. ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം, കളക്ടര്‍ ബിജു പ്രഭാകര്‍, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി.കെ. സതീശന്‍, പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എന്‍ജിനിയര്‍ കെ.പി. പ്രഭാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies