തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്താന്‍ കേസുകള്‍ സിബിഐക്കു വിടണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ കേസിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ മുഴുവനും പുറത്തുകൊണ്ടുവരാന്‍ സാധിക്കൂവെന്നും മുരളീധരന്‍ പറഞ്ഞു.
സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം മൗനം വെടിയണം. സോളാര്‍ പ്രതി ബിജു രാധാകൃഷ്ണന്റെ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post