Friday, August 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പമ്പയില്‍ ജല അതോറിറ്റിയുടെ കിയോസ്‌ക്‌ ശുദ്ധജല വിതരണ പദ്ധതി

by Punnyabhumi Desk
Dec 9, 2015, 06:14 pm IST
in കേരളം

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക്‌ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെയും, മിഷന്‍ ഗ്രീന്‍ ശുചിത്വ പദ്ധതിയുടെയും ഭാഗമായി പമ്പയില്‍ ജല അതോറിറ്റി അത്യാധുനിക റിവേഴ്‌സ്‌ ഓസ്‌മോസിസ്‌ പ്ലാന്റ്‌ സ്ഥാപിച്ച്‌ കിയോസ്‌കുകളിലൂടെ ശുദ്ധജല വിതരണം ആരംഭിക്കുന്നു. പദ്ധതിയുടെ ഉദ്‌ഘാടനം നാളെ (ഡിസം.10) വൈകിട്ട്‌ 3.30 ന്‌ ജലവിഭവ വകുപ്പ്‌ മന്ത്രി പി.ജെ.ജോസഫ്‌ നിര്‍വഹിക്കും. രാജു ഏബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ തീര്‍ഥാടകര്‍ക്ക്‌ ആദ്യകുടിവെള്ള വിതരണം നിര്‍വഹിക്കും. ജില്ലാ കളക്‌ടര്‍ എസ്‌.ഹരികിഷോര്‍, ദേവസ്വം ബോര്‍ഡംഗങ്ങളായ പി.കെ.കുമാരന്‍, അജയ്‌ തറയില്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ്‌ എന്‍ജിനിയര്‍ ഡി.ജയിംസ്‌ എന്നിവര്‍ പ്രസംഗിക്കും.

പ്രതിദിനം 24,000 ലിറ്റര്‍ ശുദ്ധജലം പ്ലാന്റ്‌ വഴി വിതരണം ചെയ്യും. ശബരിമലയില്‍ ആദ്യമായാണ്‌ ഇത്തരത്തില്‍ ഒരു സംരംഭം ആരംഭിക്കുന്നത്‌. ജല അതോറിറ്റി സംസ്ഥാന പദ്ധതിയില്‍പെടുത്തി നാല്‌ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. ജല അതോറിറ്റിയുടെ പമ്പ സെക്ഷന്‍ ഓഫീസ്‌ പരിസരത്ത്‌ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റില്‍ നിന്നും പൈപ്പുകള്‍ സ്ഥാപിച്ച്‌ കൂടുതല്‍ കിയോസ്‌കുകള്‍ വഴി തീര്‍ഥാടകര്‍ക്ക്‌ കുടിവെള്ള വിതരണം നടത്താന്‍ സാധിക്കും. ഈ പ്ലാന്റിലേക്ക്‌ പമ്പാ നദിയിലെ സ്‌നാനഘട്ടത്തിനു മുകളിലുള്ള ചെക്ക്‌ ഡാമില്‍ നിന്നും എടുക്കുന്ന ജലം പല തലത്തിലുള്ള അരിപ്പകളിലൂടെ കടത്തിയും റിവേഴ്‌സ്‌ ഓസ്‌മോസിസ്‌ പ്രക്രിയ നടത്തിയശേഷം അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ വഴി പൂര്‍ണ്ണമായും അണുവിമുക്ത മാക്കിയുമാണ്‌ വിതരണം ചെയ്യുന്നത്‌. സെന്‍ട്രല്‍ പൊതുജന ആരോഗ്യ പരിസ്ഥിതി എന്‍ജിനിയറിംഗ്‌ ഓര്‍ഗനൈസേഷനും ലോക ആരോഗ്യ സംഘടനയും നിഷ്‌കര്‍ഷിക്കുന്ന നിലവാരത്തിലുള്ള കുടിവെള്ളം പമ്പയിലുള്ള കേരളാ വാട്ടര്‍ അതോറിറ്റിയുടെ തന്നെ അത്യാധുനിക ലബോറട്ടറിയില്‍ കര്‍ശന പരിശോധന നടത്തിയശേഷമാണ്‌ വിതരണം ചെയ്യുന്നത്‌.

ജില്ലാ കളക്ടര്‍ എസ്‌.ഹരികിഷോറും വാട്ടര്‍ അതോറിറ്റി മാനേജിംഗ്‌ ഡയറക്ടര്‍ അജിത്‌ പാട്ടീല്‍ ഭഗവത്‌റാവുവുമാണ്‌ നേതൃത്വം നല്‍കിയത്‌. പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ 24 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. റിവേഴ്‌സ്‌ ഓസ്‌മോസിസ്‌ കിയോസ്‌ക്‌ വഴി ഉന്നതനിലവാരമുള്ള കുടിവെള്ളം വിതരണം ചെയ്യുന്നതിലൂടെ പ്ലാസ്റ്റിക്‌ കുപ്പികളുടെ ഉപയോഗം നിയന്ത്രിക്കുകയാണ്‌ ലക്ഷ്യം.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies