Sunday, May 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ലോക് അദാലത്തിന്റെ സേവനം പ്രയോജനപ്പെടുത്തണം : ഗവര്‍ണര്‍

by Punnyabhumi Desk
Dec 11, 2015, 04:15 pm IST
in മറ്റുവാര്‍ത്തകള്‍

sadasivam-supreme court-cjതിരുവനന്തപുരം: ദേശീയ ലീഗര്‍ സര്‍വീസസ് അതോറിറ്റി രാജ്യവ്യാപകമായി ഡിസംബര്‍ 12 ന് ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി നടത്തുന്ന ലോക് അദാലത്തിന്റെ സേവനം പൊതുജനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും മറ്റ് ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ആവശ്യപ്പെട്ടു.

കോടതികളില്‍ നിലവിലുള്ള കേസുകള്‍ക്കൊപ്പം സര്‍ക്കാരിന്റെയും മുനിസിപ്പല്‍ റവന്യൂ അതോറിറ്റികള്‍ നിയമപരമായ മറ്റ് അധികാരസ്ഥാനങ്ങള്‍, ബോര്‍ഡുകള്‍, ട്രിബ്യൂണലുകള്‍ മുതലായവയുടെയും ഉദ്യോഗസ്ഥരുടെയും മുന്‍പാകെ തീര്‍പ്പാകാതെയുള്ള തര്‍ക്കങ്ങള്‍ അദാലത്തില്‍ ഉള്‍പ്പെടുത്താം. റവന്യൂ മേഖലയിലുള്ള തര്‍ക്കങ്ങളായ പോക്കുവരവ്, ഭൂനികുതി, കെട്ടിട നികുതി, വസ്തു നികുതി തുടങ്ങിയവയും വാണിജ്യ നികുതി സംബന്ധമായ വിഷയങ്ങള്‍, ബാങ്കിംഗ്-ഇന്‍ഷ്വറന്‍സ് മേഖലകളിലെ തര്‍ക്കങ്ങള്‍, വൈദ്യുതി, ജലം, സര്‍വീസ് കാര്യങ്ങള്‍, ട്രാഫിക് ചലാനുകള്‍, എക്‌സൈക്, ടെലഫോണ്‍, പെറ്റി ക്രിമിനല്‍ കേസുകള്‍, മൈനിംഗ് തര്‍ക്കങ്ങള്‍ എന്നിവയും ഈ അദാലത്തില്‍ പരിഗണിക്കും. സര്‍വേയും അതിര്‍ത്തിയും സംബന്ധിച്ച തര്‍ക്കങ്ങള്‍, വിവിധ ഭൂനിയമങ്ങള്‍ക്കു കീഴില്‍ തീര്‍പ്പാകാതെ കിടക്കുന്ന തര്‍ക്കങ്ങള്‍, വ്യവസായിക തര്‍ക്കങ്ങള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, ഉപഭോക്തൃ തര്‍ക്കങ്ങള്‍, തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടങ്ങിയവയും അദാലത്തില്‍ പരിഗണിക്കും. വ്യവഹാര സാധ്യതയുള്ള വിഷയങ്ങളും അദാലത്തില്‍ കൈകാര്യം ചെയ്യും. ആവശ്യമെങ്കില്‍ അനുരഞ്ജന ചര്‍ച്ചകളും വ്യവഹാരം തീര്‍പ്പാക്കുന്നതിന് മുന്നോടിയായി നടത്തും. അദാലത്തുമായി ബന്ധപ്പെട്ട സേവനങ്ങളും സഹായങ്ങളും അതത് സ്ഥലത്തുള്ള കോടതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍, താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍, താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മറ്റികള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. പൊതുജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies