Friday, April 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശബരിമല: ഗതാഗത കുരുക്കില്‍പ്പെടുന്ന തീര്‍ഥാടകര്‍ക്ക്‌ ബിസ്‌കറ്റും വെള്ളവും നല്‍കും

by Punnyabhumi Desk
Dec 21, 2015, 04:31 pm IST
in കേരളം

പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ ഇലവുങ്കല്‍ മുതല്‍ പമ്പവരെയുള്ള വനപാതയില്‍ ദീര്‍ഘനേരം ഗതാഗത കുരുക്കില്‍പ്പെട്ടാല്‍ ബിസ്‌കറ്റും കുടിവെള്ളവും വിതരണം ചെയ്യുന്നതിന്‌ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്‌ടര്‍ എസ്‌. ഹരികിഷോറിന്റെ അധ്യക്ഷതയില്‍ കളക്‌ടറേറ്റില്‍ ചേര്‍ന്ന ദുരന്തനിവാരണ സമിതി യോഗം തീരുമാനിച്ചു. ഇതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന്‌ റാന്നി തഹസീല്‍ദാര്‍ക്ക്‌ നിര്‍ദേശം നല്‍കി.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‌ നിലയ്‌ക്കലില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ്‌ സെന്ററിന്റെ സ്ഥിരം കേന്ദ്രം സ്ഥാപിക്കുന്നതിന്‌ സ്ഥലം കണ്ടെത്തുന്നതിന്‌ റാന്നി തഹസീല്‍ദാരെ ചുമതലപ്പെടുത്തി. പമ്പാനദിയുടെ മലിനീകരണം സംബന്ധിച്ചു പഠിച്ചു പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനു മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളില്‍ സന്നിധാനത്തും പമ്പയിലും സ്വീകരിക്കേണ്ട രക്ഷാപ്രവര്‍ത്തന നടപടികള്‍ സംബന്ധിച്ച ക്രൈസിസ്‌ മാനേജ്‌മെന്റ്‌ പ്ലാനും പത്തനംതിട്ട മുതല്‍ പമ്പവരെയും പമ്പ മുതല്‍ സന്നിധാനം വരെയുമുള്ള തീര്‍ഥാടന പാതയിലെ അപകട സാധ്യതകള്‍ കണ്ടെത്തി പരിഹാരം നിര്‍ദേശിക്കുന്നതിനു നടത്തിയ സുരക്ഷാ യാത്രയുടെ റിപ്പോര്‍ട്ടും യോഗം അംഗീകരിച്ചു. റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിന്‌ ദേവസ്വം ബോര്‍ഡിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും സമര്‍പ്പിക്കും. റവന്യു മന്ത്രി അടൂര്‍ പ്രകാശിന്റെ നിര്‍ദേശ പ്രകാരം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ലാന്‍ഡ്‌ ആന്‍ഡ്‌ ഡിസാസ്റ്റര്‍ മാനേജ്‌മെന്റാണ്‌ രണ്ടു പഠനങ്ങളും നടത്തിയത്‌.

പഠന റിപ്പോര്‍ട്ടുകളിലെ പ്രധാന നിര്‍ദേശങ്ങള്‍ : പമ്പാനദിയിലെ ആഴം വ്യക്തമാക്കുന്നതിന്‌ ബോര്‍ഡ്‌ സ്ഥാപിക്കണം. പമ്പാനദിയിലെ ആഴമുള്ള സ്ഥലങ്ങളിലേക്ക്‌ തീര്‍ഥാടകര്‍ ഇറങ്ങുന്നതു തടയുന്നതിന്‌ മുന്നറിയിപ്പ്‌ നല്‍കുന്നതിന്‌ വോളന്റിയര്‍മാരെ നിയോഗിക്കണം. തേങ്ങ പൊട്ടിക്കുന്ന സ്ഥലങ്ങളില്‍ മതിയായ സുരക്ഷിതത്വം ഉറപ്പാക്കണം. അഗ്നിശമനത്തിനായി സ്ഥാപിച്ചിരിക്കുന്ന ഫയര്‍ ഹൈഡ്രന്റുകള്‍, പാചകവാതകം സൂക്ഷിച്ചിരിക്കുന്ന സ്ഥലം, കെഎസ്‌ഇബിയുടെ ഫ്യൂസ്‌ പോയിന്റുകള്‍, വെടിവഴിപാട്‌ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്തി മുന്‍കരുതല്‍ സ്വീകരിക്കണം. വനമേഖലയിലെ കടകളുടെ നിര്‍മാണം അപകട സാധ്യത ഇല്ലാത്തതാണെന്ന്‌ ഉറപ്പാക്കണം. അയ്യപ്പസേവാസംഘത്തിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്‌ ദുരന്തസാഹചര്യങ്ങളെ നേരിടുന്നതിനുള്ള പരിശീലനം നല്‍കണം. നായ ശല്യം ഒഴിവാക്കുന്നതിന്‌ നടപടി സ്വീകരിക്കണം. തീര്‍ഥാടനം അവസാനിച്ച ശേഷം ബന്ധപ്പെട്ട എല്ലാ വകുപ്പും ആവശ്യമായ നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കണം. ഹോട്ടലുകളിലെ ശുചിത്വം ഉറപ്പാക്കണം. തിക്കും തിരക്കും ഒഴിവാക്കി അപകട സാധ്യത കുറയ്‌ക്കുന്നതിന്‌ മുന്‍കരുതലെടുക്കണം. സന്നിധാനം, മരക്കൂട്ടം, ശരംകുത്തി, യുടേണ്‍, പമ്പ ക്യു കോംപ്ലക്‌സ്‌, നടപ്പാലം, ഗണപതി കോവിലിലേക്കുള്ള പടി എന്നിവിടങ്ങളില്‍ തിക്കും തിരക്കും ഉണ്ടാകുന്നത്‌ ഒഴിവാക്കണം. തിരക്ക്‌ നിയന്ത്രിക്കുന്നതിന്‌ നിരീക്ഷണ കാമറ ഉപയോഗപ്പെടുത്തണം. സന്നിധാനത്തെ 10 സോണുകളായി തിരിച്ചാണ്‌ ക്രൈസിസ്‌ മാനേജ്‌മെന്റ്‌ പ്ലാന്‍ തയാറാക്കിയിട്ടുള്ളത്‌. ദുരന്ത സാഹചര്യങ്ങളിലും മകരവിളക്കിനു ശേഷവും തീര്‍ഥാടകരെ സുരക്ഷിതമായി ഒഴിപ്പിച്ച്‌ മടക്കി അയയ്‌ക്കുന്നതിനും വൈദ്യസഹായം വേഗം ലഭ്യമാക്കുന്നതിനും വിവിധ വകുപ്പുകളുടെ ചുമതലകള്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്‌.

തിരുവല്ല സബ്‌ കളക്‌ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍, ദുരന്തനിവാരണം ഡെപ്യുട്ടി കളക്‌ടര്‍ ടി.വി. സുഭാഷ്‌, ഇടുക്കി എഡിഎം കെ.കെ.ആര്‍ പ്രസാദ്‌, എ.ആര്‍. ക്യാമ്പ്‌ അസിസ്റ്റന്റ്‌ കമാന്‍ഡന്റ്‌ പി.കെ. അനില്‍കുമാര്‍, കെഎസ്‌ഇബി എക്‌സിക്യുട്ടീവ്‌ എന്‍ജിനിയര്‍ കെ. സുരേഷ്‌, ഫോറസ്റ്റ്‌ റേഞ്ച്‌ ഓഫീസര്‍ കെ.എ. സജു, ഫയര്‍ ആന്‍ഡ്‌ റസ്‌ക്യു ഓഫീസര്‍ ടി. ശിവദാസന്‍, റാന്നി തഹസീല്‍ദാര്‍ പി.ടി. ഏബ്രഹാം, ഐഎല്‍ഡിഎം അസിസ്റ്റന്റ്‌ പ്രൊഫസര്‍മാരായ എം. അമല്‍രാജ്‌, ഫൈസല്‍ ടി. ഇല്യാസ്‌ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

ShareTweetSend

Related News

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.
കേരളം

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies