തിരുവനന്തപുരം: സേഫ് കേരളാ മാസാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ഹോട്ടലുകള്‍, ബേക്കറികള്‍, കാറ്ററിംഗ് സെന്ററുകള്‍, റെസ്റ്റോറന്റുകള്‍, സോഡാ കമ്പനികള്‍, ഐസ് ഫാക്ടറികള്‍ തുടങ്ങിയവയില്‍ പരിശോധന നടത്തി.
സംസ്ഥാനത്ത് ആകെ 926 ടീമുകളായി തിരിഞ്ഞ് 3777 പേര്‍ ഭക്ഷണശാലകള്‍/കടകള്‍ പരിശോധിച്ചതില്‍ 18 സ്ഥാപനങ്ങള്‍ അടച്ച് പൂട്ടുകയും 1153 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 89650 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ.രമേഷ് ആര്‍, സേഫ് കേരള സംസ്ഥാന നോഡല്‍ ഓഫീസറായ ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ.വി.മീനാക്ഷി എന്നിവര്‍ നേതൃത്വം നല്‍കി.
ഓരോ ജില്ലയിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ഓരോ പ്രദേശത്തും അതത് മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, തുടങ്ങിയവരും നേതൃത്വം നല്‍കി













Discussion about this post