മുംബൈ: ഇന്ത്യ ഇസ്രയേലുമായി ചേര്‍ന്ന് നിര്‍മ്മിച്ച ദീര്‍ഘദൂര സര്‍ഫസ് ടു എയര്‍ മിസൈലായ ബാരക് 8 വിജയകരമായി പരീക്ഷിച്ചു. ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് കോല്‍ക്കത്തയില്‍നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. നേരത്തെ ഇസ്രയേല്‍ യുദ്ധക്കപ്പലുകളില്‍നിന്ന് മിസൈല്‍ രണ്ടു തവണ വിജയകരമായി പരീക്ഷിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് ഇന്ത്യന്‍ കപ്പലില്‍നിന്ന് പരീക്ഷണം നടത്തുന്നത്.
Discussion about this post