Monday, July 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

അഴിമതിയിലും നയത്തിലും കോണ്‍ഗ്രസും സിപിഎമ്മും ഒരേതട്ടില്‍ തന്നെ: കുമ്മനം

by Punnyabhumi Desk
Dec 31, 2015, 11:07 am IST
in മറ്റുവാര്‍ത്തകള്‍
KUMMANAM-PB
ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റശേഷം നടന്ന ആദ്യത്തെ സംസ്ഥാനഭാരവാഹിയോഗത്തില്‍ കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നു.

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും അഴിമതിയിലും നയത്തിലും ഒരേതട്ടിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എല്ലാ കാര്യങ്ങളിലും ഒറ്റക്കെട്ടായ അവര്‍ക്ക് ബിജെപിയുടെ മുന്നേറ്റം മൂലം ഒരുമിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളരാഷ്ട്രീയം ബിജെപി വിരുദ്ധ ചേരികളിലായി ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും സിപിഎമ്മും കൂട്ടുകെട്ടിന് തയാറാവുകയാണ്. കേന്ദ്രത്തില്‍ ബിജെപിക്ക് തടയിടാന്‍ പ്ലീനവും കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താതെ ബിജെപിയെ തടയിടാനാകില്ലെന്ന വി.എം. സുധീരന്റെ നിലപാടും അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം എന്നതുപോലെയാണ്. ലോകരാജ്യങ്ങളില്‍ പലേടത്തും സമ്പദ്ഘടന നിലംപൊത്തുമ്പോള്‍ ഭാരതം സാമ്പത്തികമായി മുന്നേറുന്നു. ബിജെപി ഭരണം ആരംഭിച്ചതു മുതല്‍ ശരിയായ ദിശയില്‍ കാര്യങ്ങള്‍ പോകുന്നതിന്റെ തെളിവാണിത്. ശ്യാമപ്രസാദ് മുഖര്‍ജിയുടെയും പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെയും സ്വപ്നം ദേശീയതലത്തില്‍ ബിജെപി നരേന്ദ്രമോഡിയിലൂടെ സാക്ഷാത്കരിച്ചു വരികയാണ്. ഏകാത്മമാനവ ദര്‍ശനം മുന്‍നിറുത്തിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. സമഗ്രമായ മാനവികതയാണ് ബിജെപിയുടെ ലക്ഷ്യം.

സിപിഎമ്മും കോണ്‍ഗ്രസും ബൂര്‍ഷ്വഫ്യൂഡലിസ്റ്റുകള്‍ക്ക് ഒപ്പമാണ്. ഇരുവരും ഭരണം പണക്കാര്‍ക്ക് തീറെഴുതി. അന്നത്തിനും വെള്ളത്തിനും മണ്ണിനും വേണ്ടിയുള്ള പോരാട്ടമാണ് വരുംകാലങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നത്. നെല്‍വയലുകള്‍ ചുരുങ്ങി ഭക്ഷ്യക്ഷാമം രൂക്ഷമായിരിക്കുകയാണ്. കുടിവെള്ളം വരെ മുട്ടിയിരിക്കുന്നു. പാട്ടക്കാലാവധി കഴിഞ്ഞ ഹെക്ടര്‍ കണക്കിന് ഭൂമി സര്‍ക്കാരിന്റെയും കുത്തകകളുടെയും കൈവശമിരിക്കുമ്പോഴാണ് ദളിത്‌വനവാസി വിഭാഗങ്ങള്‍ക്ക് മൃതദേഹം സംസ്‌കരിക്കാന്‍ അടുക്കളയുടെ തറ മാന്തിപ്പൊളിക്കേണ്ടി വരുന്നത്.

വനവാസി ഊരുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ച പണത്തില്‍ നിന്ന് നയാപൈസ ചെലവാക്കാത്ത ഏകസംസ്ഥാനം കേരളം മാത്രമാണ്. ഇതിലൊന്നും മുന്നണികള്‍ക്ക് ഉത്കണ്ഠയോ പ്രതിഷേധമോ ഇല്ല. പക്ഷേ ബിജെപിക്കുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വളര്‍ന്നത് കാപട്യം കൊണ്ടാണ്. ഭൂപരിഷ്‌കരണം അതിന്റെ വ്യക്തമായ തെളിവാണ്. കോണ്‍ഗ്രസും വ്യത്യസ്തമല്ല. കേരളത്തിന്റെ അധികാരം സിപിഎംകോണ്‍ഗ്രസ് കുത്തകയാണെന്ന ധാരണ തിരുത്തണം. പരിവര്‍ത്തനം ആഗ്രഹിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി ബിജെപി ഇതേറ്റെടുക്കുന്നു.

ജനുവരിയില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ നടത്തുന്ന നിയോജകമണ്ഡല പര്യടനം കേരളത്തെ ഉഴുതുമറിക്കും. തൊട്ടു പിന്നാലെ നടത്തുന്ന കേരളയാത്രയില്‍ ജനങ്ങള്‍ക്കായിപ്രതീക്ഷയുടെ വിത്തുകള്‍ പാകും. ഏപ്രിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇതിന്റെ ഫലം സീറ്റുകളായി ബിജെപി കൊയ്‌തെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies